ശബരിമല വിധി പുന: പരിശോധിക്കരുത്; ദര്‍ശനം നടത്താന്‍ തങ്ങളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയില്‍; പിന്നാലെ ഷനിലയും രേഷ്മയും
ന്യൂഡല്‍ഹി: (www.kvartha.com 05.02.2019) ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച വിധി പുന:പരിശോധിക്കണമെന്ന ആവശ്യം പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ യുവതികളുടെ ഹര്‍ജി. ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു, കനകദുര്‍ഗ എന്നിവരും രേഷ്മ, ഷനില എന്നീ യുവതികളും ചേര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഈ മാസം ശബരിമല നട തുറക്കുമ്പോള്‍ തങ്ങള്‍ക്ക് ദര്‍ശനം നടത്താന്‍ അവസരം നല്‍കണമെന്നും യുവതികള്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ബുധനാഴ്ച റിവ്യൂ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി പരിശോധിക്കുമെന്നാണ് അറിയുന്നത്.
അതേസമയം, ശബരിമലയില്‍ നട അടച്ച് ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും ബുധനാഴ്ച റിവ്യൂ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്നാണ് സൂചന. തന്ത്രിക്കെതിരായ ഹര്‍ജിയെക്കുറിച്ച് അഭിഭാഷകന്‍ ചൊവ്വാഴ്ച സൂചിപ്പിച്ചപ്പോള്‍ റിവ്യൂ ഹര്‍ജികള്‍ കേള്‍ക്കുമ്പോള്‍ കോടതിയില്‍ ഹാജരായിരിക്കണം എന്ന മറുപടിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നല്‍കിയത്. 54 വിഷയങ്ങളാണു കേസില്‍ പരിഗണിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
എന്നാല്‍ ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി ലംഘിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കി. യുവതീ പ്രവേശനത്തെ തുടര്‍ന്ന് നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ വിശദീകരണം ആരാഞ്ഞ് ദേവസ്വം ബോര്‍ഡ് നല്‍കിയ നോട്ടീസിന് തന്ത്രി കഴിഞ്ഞദിവസം നല്‍കിയ മറുപടിയിലാണ് ഇത് പറഞ്ഞത്.
ദേവസ്വം കമ്മിഷണറുടെ നോട്ടീസിലെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. മകരവിളക്കിനു നട തുറക്കുമ്പോള്‍ ശബരിമലയില്‍ ശുദ്ധിക്രിയ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. അക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. ശബരിമലയിലെ ആചാരപരമായി ശരിയായ നടപടിയാണ് താന്‍ നിര്‍വഹിച്ചിട്ടുള്ളത്. ശുദ്ധിക്രിയ സ്വാഭാവിക നടപടിയാണ്.
യുവതീ പ്രവേശനം മുഖ്യമന്ത്രി സ്ഥിരീകരിച്ചശേഷം തന്ത്രി എക്‌സിക്യൂട്ടീവ് ഓഫീസറെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെയും അദ്ദേഹത്തിന്റെ മുറിയിലേക്കു വിളിച്ച് ആചാരപരമായ കാര്യങ്ങള്‍ നടത്തണമെന്നറിയിച്ചു. പുണ്യാഹവും ബിംബശുദ്ധിയും നടത്താന്‍ പോകുകയാണെന്നും 45 മിനിട്ട് ഇതു നീണ്ടുനില്‍ക്കുമെന്നും പറഞ്ഞിരുന്നു. ഇക്കാര്യം തന്ത്രി തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഫോണിലും വിളിച്ച് അറിയിച്ചിരുന്നതായി പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanaka Durga and Bindu Approaches SC, New Delhi, News, Religion, Trending, Sabarimala, Sabarimala Temple, Supreme Court of India, Women, Kerala.

Powered by Info News For You

Comments
Post a Comment