മഞ്ചേശ്വരത്ത് വീണ്ടും മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍

കാസര്‍കോട്:(www.kasargodvartha.com 17.02.2019) ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്ന കാര്യം കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഉപതിരഞ്ഞെടുപ്പ് വന്നാല്‍ വീണ്ടും മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പ്രാദേശിക നേതാക്കള്‍ക്ക് അവസരം നല്‍കണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് തന്നെ ഏറെ ചര്‍ച്ചയായ കഴിഞ്ഞ മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് ബി ജെ പിയിലെ കെ സുരേന്ദ്രന്‍ മുസ്ലീംലീഗിലെ പി.ബി അബ്ദുര്‍ റസാഖിനോട് പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് വ്യാപകമായി കള്ളവോട്ട് നടത്തിയെന്നാരോപിച്ച് കെ. സുരേന്ദ്രന്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാനുള്ള സാധ്യതയെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

കേസ് പിന്‍വലിക്കാനാണ് ബിജെപി തീരുമാനിക്കുന്നതെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പും നടക്കാനാണ് സാധ്യത.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, K.Surendran, K Surendran about Manjeshwaram election case
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?