മകന്റെ വിവാഹത്തിന് പിതാവ് എത്തിയത് മദ്യപിച്ച് ലക്കുകെട്ട്; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍

ലക്‌നൗ: (www.kvartha.com 01.02.2019) മകന്റെ വിവാഹത്തിന് പിതാവ് വേദിയിലെത്തിയത് മദ്യപിച്ച് ലക്കുകെട്ട്. തുടര്‍ന്നുണ്ടായ കലഹത്തില്‍ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ ബിന്നാവ ഗ്രാമത്തിലാണ് സംഭവം.

അവിനാഷിന്റെ പിതാവ് സുരേഷ് ശ്രീവാസ്തവയാണ് മദ്യപിച്ച് ലക്കില്ലാതെ വിവാഹ വേദിയില്‍ എത്തിയത്. വിജയ് കുമാര്‍ ശ്രീവാസ്തവയുടെ മകളായ കുശ്ബുവാണ് അവിനാഷ് എന്ന യുവാവുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറിയത്.

Bride refuses to marry due to groom's dark complexion, News, Local-News, Police, Religion, Complaint, Marriage, National

മദ്യപിച്ചെത്തിയ സുരേഷ് വിവാഹ ഒരുക്കങ്ങള്‍ ശരിയായ രീതിയില്‍ നടത്തിയില്ലെന്ന് ആരോപിച്ച് വധുവിന്റെ കുടുംബത്തോട് തര്‍ക്കിക്കുകയായിരുന്നു. ഇതോടെ പിതാവിനെ അനുകൂലിച്ച് അവിനാഷും രംഗത്തെത്തി. തുടര്‍ന്ന് നടന്ന വാക്കേറ്റത്തിനൊടുവിലാണ് കുശ്ബു വിവാഹത്തില്‍ നിന്ന് പിന്മാറിയത്. തന്റെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് കുശ്ബു വിവാഹത്തില്‍ നിന്നും പിന്മാറിയത്.

പിന്നീട് സംഭവം ഗ്രാമ കമ്മിറ്റിയില്‍ വെയ്ക്കുകയും ചെയ്തു. ഇവിടെ വെച്ച് വിവാഹ ഒരുക്കങ്ങള്‍ക്കായി ചെലവായ മുഴുവന്‍ തുകയും വരന്റെ കുടുംബം നല്‍കണമെന്ന് കുശ്ബുവിന്റെ വീട്ടുകാര്‍ അറിയിച്ചു. എന്നാല്‍ മദ്യലഹരിയില്‍ ആയിരുന്ന സുരേഷ് ശ്രീവാസ്തവ വധുവിന്റെ വീട്ടുകാരോട് മോശമായ വാക്കുകള്‍ പറയുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് ബറേലിയിലെ സര്‍ക്കിള്‍ ഓഫീസര്‍ വിനീത് സിങ് പറഞ്ഞു.


Keywords: Bride refuses to marry due to groom's dark complexion, News, Local-News, Police, Religion, Complaint, Marriage, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?