കുടുംബശ്രീ പദ്ധതി നിര്‍വ്വഹണങ്ങളില്‍ മികച്ച നേട്ടവുമായി കാസര്‍കോട് ജില്ലാ മിഷന്‍

കാസര്‍കോട്: (www.kasargodvartha.com 07.02.2019) കുടുംബശ്രീമിഷന്‍ നടപ്പിലാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ജില്ലാ മിഷന് സാമ്പത്തിക വര്‍ഷം ആരംഭിച്ച് നാളിതുവരെ മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. പ്ലാന്‍ ഫണ്ട് 9,77,39197 രൂപയും വിനിയോഗിച്ചു. അയല്‍കൂട്ടങ്ങള്‍ ഇന്റര്‍ സബ്സിഡിയായി 2,20,94190 രൂപയും കാര്‍ഷീകമേഖലയിലെ ഇന്‍സെന്റീവായി 40,11357രൂപയും കാര്‍ഷികമേഖലയിലെ ഇന്റര്‍ സബ്സിഡിയായി 76,28950 രൂപയും സംരംഭമേഖലയില്‍ 60,44511 രൂപയും ജെന്‍ഡര്‍ പദ്ധതികള്‍ക്കായി 32,36012 രൂപയും, പട്ടികവര്‍ഗ മേഖലയില്‍ 9,54454 രൂപയും ബാലസഭയ്ക്കായി 9,49,430രൂപയും ചെലവഴിച്ചു.

അയല്‍കൂട്ടങ്ങളുടെ റിവോള്‍വിംഗ് ഫണ്ടായി 10,95,000 രൂപയും ചെലവഴിച്ചു. മൃഗസംരക്ഷണ മേഖലയില്‍ 2,13,62500 രൂപയും ചെലവഴിച്ചു. മാര്‍ക്കറ്റിങ്ങിനുവേണ്ടി 88400 രൂപ ചെലവഴിച്ചു. പുതുതായി 9 ബഡ്സ് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 1,25,68950 രൂപയും കുടുംബശ്രീ സ്‌കൂള്‍ പദ്ധതിയ്ക്കായി 3,54368 രൂപയും ഭരണനിര്‍വ്വഹണ ഗ്രാന്റായി 22,24800 രൂപയും ചെലവഴിച്ചു. അയല്‍ക്കൂട്ടങ്ങളുടെ റിവോള്‍വിംഗ് ഫണ്ടായി 10,95,000 രൂപയും അഗതി രഹിതകേരളം പദ്ധതിയ്ക്കായി 3,96,18295 രൂപയും ചെലവഴിച്ചു.

കാസര്‍കോട് ജില്ലാമിഷന്‍ സ്നേഹിത കോളിംഗ്ബെല്‍ സംസ്ഥാനത്ത് മുഴുവന്‍ മാതൃകയായി നടപ്പിലാക്കുന്നു. തരിശുരഹിത ഗ്രാമം പദ്ധതി മഴപ്പൊലിമയിലൂടെ യുവ തലമുറയെ കാര്‍ഷീകമേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും 414 ഏക്കര്‍ തരിശുഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കുന്നതിനും സാധിച്ചു. കേന്ദ്രാവിഷ്‌കൃതപദ്ധതിയായ ദീന്‍ ദയാല്‍ ഗ്രാമീണ കൗശല്യയോജനയില്‍(ഡി ഡി യു ജി കെ വൈ)കുട്ടികള്‍ക്ക് പരിശീലനം നല്‍കി വിവിധ സ്ഥാപനങ്ങള്‍ 1650 പേര്‍ക്ക് തൊഴില്‍ നല്‍കി. സംരംഭ മേഖലയില്‍ ഗ്രാമകിരണം എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണം, കണ്‍സ്ട്രക്ഷന്‍ യൂണിററുകള്‍, കാന്റീന്‍- കാറ്ററിംഗ് യൂണിറ്റ്, വയോജന സേവനങ്ങള്‍, ജെറിയാട്രിക് യൂണിറ്റ്, ഹരിതകര്‍മ്മസേന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കുടുംബശ്രീ സ്ത്രീ സുരക്ഷ ഭീമായോജന- അയല്‍കൂട്ട വനിതകള്‍ക്കായുളള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ 11544 അംഗങ്ങളെ പുതുതായി സ്‌കീമില്‍ ഉള്‍പ്പെടുത്തി. 95.5 ശതമാനം തുക ചെലവഴിച്ച് സംസ്ഥാന തലത്തില്‍ ഒന്നാമതാകാന്‍ കാസര്‍കോട് കുടുംബശ്രീ മിഷന് കഴിഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kudumbasree, Kasaragod District mission with great achievement in Kudumbasree project
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?