ഭര്‍തൃസഹോദരിയുടെ മകനെ ലൈംഗീകമായി പീഡിപ്പിച്ചു; യുവതിക്കെതിരെ കേസ്

മലപ്പുറം: (www.kvartha.com 12.02.2019) ഭര്‍ത്താവിന്റെ സഹോദരിയുടെ മകനെ ലൈംഗീകമായി പീഡിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. ഒമ്പതുവയസുകാരനെ നിരന്തരം ലൈംഗീകവൃത്തിക്കുപയോഗിച്ച 36 കാരിയായ അമ്മായിക്കെതിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

മലപ്പുറം തേഞ്ഞിപ്പലത്താണ് സംഭവം. ഒന്നര വര്‍ഷമായി നടന്നുവന്ന പീഡനം കഴിഞ്ഞദിവസം കുട്ടി സ്വകാര്യ ക്ലീനിക്കിലെ ഡോക്ടറോട് വെളിപ്പെടുത്തിയതോടെയാണ് പുറത്തറിഞ്ഞത്. ഡോക്ടറുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Malappuram, Molestation, Kerala, News, Woman, Child, Case, 9 year old boy molested by relative women

യുവതി കുട്ടിയെ ലൈംഗീകമായി ദുരുപയോഗപ്പെടുത്തിയതായും ഇത് മാനസീകാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. അനേകം തവണ കുട്ടിയെ യുവതി ലൈംഗീകമായി ഉപയോഗപ്പെടുത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കുട്ടിയുടെ വീടിനോട് ചേര്‍ന്ന് മറ്റൊരു വീട്ടിലാണ് യുവതിയുടെ താമസം. വിവരമറിഞ്ഞ് ഇരുവീട്ടുകാരും തമ്മില്‍ വഴക്കുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malappuram, Molestation, Kerala, News, Woman, Child, Case, 9 year old boy molested by relative women 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?