ഖത്തറില്‍ നിന്നെത്തിയത് ഗൃഹപ്രവേശനത്തിന്; നാട്ടിലെത്തിയപ്പോള്‍ ആനയുടെ ചവിട്ടേറ്റ് ദാരുണാന്ത്യം
ഗുരുവായൂര്‍: (www.kvartha.com 09.02.2019) ഗൃഹപ്രവേശന ചടങ്ങിനായി ഖത്തറില്‍ നിന്നും നാട്ടിലെത്തിയ രണ്ടുപേര്‍ ആനയുടെ ചവിട്ടേറ്റ് ദാരുണമായി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പാലകുളങ്ങര നിഷാ നിവാസിലെ പറശിനിക്കടവു നണിശേരി സ്വദേശി പട്ടേരി നാരായണന്‍ (ബാബു - 66), കോഴിക്കോട് നരിക്കുനി മടവൂര്‍ വെള്ളാരംകണ്ടിയില്‍ അറയ്ക്കല്‍ വീട്ടില്‍ മുരുഗന്‍ (ഗംഗാധരന്‍-60) എന്നിവരാണു മരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 2 killed in elephant attack, Guruvayoor, News, Local-News, Elephant attack, Dead, Dead Body, hospital, Treatment, Injured, Obituary, Kerala.
നാരായണന്‍ സംഭവസ്ഥലത്തും മുരുഗന്‍ രാത്രി ഏഴരമണിയോടെ തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണു മരിച്ചത്. സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടപ്പടിയില്‍ പടക്കം പൊട്ടിയതുകേട്ട് ഭയന്നോടിയ കൊമ്പന്‍ തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ ചവിട്ടേറ്റാണ് ഇരുവരും മരിച്ചത്. ആന വിരണ്ടത് കണ്ട് ഓടുന്നതിനിടെയുണ്ടായ തിരക്കില്‍പ്പെട്ടാണ് 10 പേര്‍ക്ക് പരിക്കേറ്റത്. ഖത്തറില്‍ അല്‍സദ് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജരാണ് നാരായണന്‍. മുരുഗന് ഖത്തറില്‍ തന്നെയാണ് ജോലി. ഖത്തറില്‍ ജോലി ചെയ്യുന്ന കോട്ടപ്പടി മുള്ളത്തു ഷൈജുവിന്റെ ഗൃഹപ്രവേശന ചടങ്ങിനു വ്യാഴാഴ്ച രാത്രി പതിനൊന്നരമണിയോടെ എത്തിയതാണു നാരായണന്‍. മുരുഗന്‍ വെള്ളിയാഴ്ച രാവിലെയാണ് എത്തിയത്.
കോട്ടപ്പടി ചേമ്പാലക്കുളങ്ങര ക്ഷേത്രത്തിലെ പൂരത്തിനു സൗഹൃദ കമ്മിറ്റിക്കു കൊണ്ടുവന്ന കൊമ്പനെ ഷൈജുവിന്റെ പുതിയ വീട്ടില്‍ നിന്ന് എഴുന്നള്ളിക്കാമെന്നു വഴിപാടുണ്ടായിരുന്നു. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ ആനയെ നെറ്റിപ്പട്ടം കെട്ടി വീടിന്റെ മുന്നില്‍ നിര്‍ത്തി. ഇതിനിടെ പടക്കം പൊട്ടുന്ന ശബ്ദം കേട്ടു ഭയന്ന കൊമ്പന്‍ വീടിനും തൊട്ടടുത്ത കെട്ടിടത്തിനുമിടയിലെ ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ടു കുതിച്ചു.

ഇടുങ്ങിയ വഴിയില്‍നിന്നിരുന്ന മുരുഗനും നാരായണനും വീഴുകയും ഇവരെ ആന ചവിട്ടുകയും ചെയ്തു. ഇവരുടെ സമീപം നിന്നിരുന്ന വാദ്യക്കാര്‍ക്കാണ് പരിക്കേറ്റത്. ആനപ്പുറത്തുണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെട്ടു. ആന റോഡിലേക്കു കടന്നതുകൊണ്ടാണു കൂടുതല്‍ ദുരന്തമൊഴിവായത്. അടുത്ത വീടിന്റെ ഗേറ്റിലൂടെ റോഡിലേക്കിറങ്ങിയ ഉടനെ ആനയെ പാപ്പാന്മാര്‍ നിയന്ത്രിച്ചു.
നാരായണന്‍ പട്ടേരിയുടെ ഭാര്യ ബേബി നിഷ. മക്കള്‍: ഡോ. നീന (കണ്ണൂര്‍ ജില്ലാ ആശുപത്രി), റിനു. മരുമകന്‍: ഡോ. വിശാല്‍ (കണ്ണൂര്‍ ജില്ലാ ആശുപത്രി). സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാട്ടിലെ സമുദായ ശ്മശാനത്തില്‍ നടക്കും. ശ്യാമളയാണ് മുരുഗന്റെ ഭാര്യ.
അതേസമയം സംഭവത്തില്‍ അപകടത്തിനിടയാക്കും വിധം മൃഗങ്ങളെ കൈകാര്യം ചെയ്തതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും പോലീസ് കേസെടുത്തിട്ടുണ്ട്.
നാരായണന്‍ പട്ടേരിയുടെ ഭാര്യ ബേബി നിഷ. മക്കള്‍: ഡോ. നീന (കണ്ണൂര്‍ ജില്ലാ ആശുപത്രി), റിനു. മരുമകന്‍: ഡോ. വിശാല്‍ (കണ്ണൂര്‍ ജില്ലാ ആശുപത്രി). സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാട്ടിലെ സമുദായ ശ്മശാനത്തില്‍ നടക്കും. ശ്യാമളയാണ് മുരുഗന്റെ ഭാര്യ.
അതേസമയം സംഭവത്തില്‍ അപകടത്തിനിടയാക്കും വിധം മൃഗങ്ങളെ കൈകാര്യം ചെയ്തതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും പോലീസ് കേസെടുത്തിട്ടുണ്ട്.
Keywords: 2 killed in elephant attack, Guruvayoor, News, Local-News, Elephant attack, Dead, Dead Body, hospital, Treatment, Injured, Obituary, Kerala.
Powered by Info News For You

Comments
Post a Comment