പട്ടാപ്പകല്‍ പാലായിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം കവര്‍ന്നു
പാലാ: (www.kvartha.com 03.02.2019) പ്രവിത്താനത്ത് പട്ടാപ്പകല്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ ഉരുപ്പടികള്‍ തട്ടിയെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവും മധ്യവയസ്‌കനും പ്രവിത്താനം ടൗണില്‍ പ്രവര്‍ത്തിക്കുന്ന തെക്കേല്‍ ജ്വല്ലറിയിലേക്ക് എത്തി. ലോക്കറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമായി ഉടമ മാത്യു ഫിലിപ്പ് ലോക്കറ്റുകളും കൊളുത്തുകളും ഉള്‍പ്പെടുന്ന കൂട് ഗ്ലാസ് മേശയില്‍ വച്ച് എടുത്തു കാണിച്ചു.
വിവിധ മോഡലുകള്‍ ആവശ്യപ്പെട്ട ശേഷം 800 രൂപയോളം വിലവരുന്ന ലോക്കറ്റ് വാങ്ങി ഇരുവരും പുറത്തേക്ക് പോയി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 78 ഗ്രാമോളം സ്വര്‍ണ ഉരുപ്പടികള്‍ നഷ്ടപ്പെട്ടതായി മനസിലായത്. സിസിടിവി ദൃശ്യങ്ങളില്‍ സാധനം വാങ്ങാനെത്തിയവരില്‍ ഒരാള്‍ സ്വര്‍ണ കൊളുത്തുകള്‍ ഉള്‍പ്പെടുന്ന ഉരുപ്പടികള്‍ പോക്കറ്റിലെ കവറിലേക്ക് നിക്ഷേപിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
Keywords: Jewellery robbery in Pala, News, Kerala, Robbery, Gold, CCTV, Police, Enquiry.

തുടര്‍ന്ന് ഉടമയും സ്റ്റാഫും ചേര്‍ന്ന് ടൗണിലാകെ പരിശോധിച്ചെങ്കിലും തട്ടിപ്പുകാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പാലാ എസ്‌ഐ ബിനോദ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് കടയിലെത്തി പരിശോധന നടത്തി. ഒരു നാട്ടുകാരനായ യുവാവും അന്യസംസ്ഥാനക്കാരനായ മധ്യവയസ്‌കനുമാണ് തട്ടിപ്പുകാരെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പറഞ്ഞു.
ബൈക്ക് നൂറുമീറ്റര്‍ ദൂരെ പാര്‍ക്ക് ചെയ്തശേഷമാണ് കടയിലേക്ക് എത്തിയത്. തട്ടിപ്പിന് ശേഷം ഇരുവരും തൊടുപുഴ ഭാഗത്തേക്ക് ബൈക്ക് ഓടിച്ച് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങളിലേക്കും തൊടുപുഴ ഭാഗത്തേക്കും അന്വേഷണം നടക്കുകയാണെന്ന് എസ്‌ഐ ബിനോദ്കുമാര്‍ പറഞ്ഞു.
Keywords: Jewellery robbery in Pala, News, Kerala, Robbery, Gold, CCTV, Police, Enquiry.
Powered by Info News For You

Comments
Post a Comment