ദേശീയ ജല അവാര്‍ഡ് ലഭിച്ചത് ഒരു തുള്ളി വെള്ളം സംരക്ഷിക്കാത്ത പഞ്ചായത്തിന്!
കരിന്തളം: (www.kasargodvartha.com 28.02.2019) കിനാനൂര്‍ കരിന്തളം പഞ്ചായത്തിന് ലഭിച്ച ദേശീയ ജല അവാര്‍ഡ് ചോദിച്ചുവാങ്ങിച്ചതോ? ഇതാണ് കോണ്‍ഗ്രസ് (ഐ) കിനാനൂര്‍ കരിന്തളം മണ്ഡലം കമ്മിറ്റിയും നാട്ടുകാരും ചോദിക്കുന്ന ചോദ്യം. ജലം സംരക്ഷിക്കാന്‍ യാതൊരു നടപടിയും പഞ്ചായത്ത് കൈകൊണ്ടിട്ടില്ല. അനേകം ചെക്ക്ഡാമുകള്‍ പലകയിട്ട് വെള്ളം സംരക്ഷിക്കപ്പെടാതെ അനാഥമായി കിടക്കുന്നു. ചിമ്മത്തോട്, ഓമനങ്ങാനം, വേട്രാഡി, പുതുക്കുന്ന്. കുമ്പളപ്പള്ളി, ആറളം, വെള്ളരിക്കുണ്ട് കക്കയം, വട്ടക്കല്ല്, കാറളം, തുടങ്ങി അനേകം പദ്ധതികളില്‍ ഒരു തുള്ളി വെള്ളം സംരക്ഷിക്കാന്‍ യാതൊന്നും ചെയ്തിട്ടില്ല. പ്രകൃതി കനിഞ്ഞു കൊടുത്ത നിരവധി പള്ളങ്ങള്‍ വറ്റിവരണ്ടു കിടക്കുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മഴക്കാലത്തെ ഫോട്ടോ കേന്ദ്ര സംഘത്തിന് അയച്ചുകൊടുത്തതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. കോടികള്‍ ചെലവിട്ട് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ജലനിധി പദ്ധതി പലതും ഇതുവരെ കമ്മീഷന്‍ ചെയ്തിട്ടില്ല. കമ്മീഷന്‍ ചെയ്തതാകട്ടെ പല സ്ഥലങ്ങളിലും ലഭിക്കുന്നത് ഒന്നിനും ഉപയോഗിക്കാന്‍ കഴിയാത്ത കലക്കവെള്ളമാണ്. കണ്ടല്‍കാടുകള്‍ എവിടെയും കാണാനില്ല. കേവലം ഡോക്യുഫിഷനും ഹ്രസ്വചിത്രീകരണവും നടത്തി കേന്ദ്ര സംഘത്തെ തെറ്റിദ്ധരിപ്പിച്ചാണ് അവാര്‍ഡ് നേടിയതെന്നും പൗരാവലി നല്‍കുന്ന സ്വീകരണത്തില്‍ സഹകരിക്കില്ലെന്നും കോണ്‍ഗ്രസ് (ഐ) കിനാനൂര്‍ കരിന്തളം മണ്ഡലം കമ്മിറ്റി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Karinthalam, Allegation against National Water award of Kinanur Karinthalam Panchayat
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Karinthalam, Allegation against National Water award of Kinanur Karinthalam Panchayat
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment