അനില്‍ കുമാറിനെ മരണം തട്ടിയെടുത്തത് മരുമകന്റെ വിവാഹത്തിനായി നാട്ടിലെത്തിയപ്പോള്‍
അജാനൂര്‍: (www.kasargodvartha.com 26.02.2019) കാറിടിച്ചു മരിച്ച മാണിക്കോത്തെ അനില്‍ കുമാറിന്റെ (37) മരണം നാടിനെ ഞെട്ടിച്ചു. സഹോദരിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി രണ്ടു ദിവസം മുമ്പാണ് കുവൈത്തില്‍ നിന്നും അനില്‍ കുമാര്‍ നാട്ടിലെത്തിയത്. തിങ്കളാഴ്ച രാത്രി 9.30 മണിയോടെ മാണിക്കോത്ത് കെ എസ് ടി പി റോഡിലാണ് അപകടമുണ്ടായത്.
സഹോദരി ബേബിയുടെ മകന്‍ അരുണിന്റെ വിവാഹം ഞായറാഴ്ചയായിരുന്നു. ഇതില്‍ പങ്കെടുക്കാനായി ശനിയാഴ്ചയാണ് അനില്‍കുമാര്‍ നാട്ടിലെത്തിയത്. വിവാഹത്തിന് ശേഷം തിങ്കളാഴ്ച രാത്രി സഹോദരിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് റോഡിന് എതിര്‍വശത്തുള്ള സ്വന്തം വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ ചിത്താരി ഭാഗത്തു നിന്നും അമിതവേഗതയില്‍ വന്ന കെഎല്‍ 59 ടി 5483 നമ്പര്‍ കാറാണ് അനില്‍കുമാറിനെ ഇടിച്ചു വീഴ്ത്തിയത്. അനില്‍കുമാറിന്റെ കൈയ്യിലുണ്ടായിരുന്ന ഇളയകുട്ടി അമല്‍ അപകടത്തിനിടയില്‍ കൈയ്യില്‍ നിന്നും പിടിവിട്ട് റോഡിലേക്ക് തെറിച്ചു വീണു. കുട്ടിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ അനില്‍കുമാറിനെ നാട്ടുകാര്‍ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വഴിമധ്യേ മരണപ്പെടുകയായിരുന്നു. പരേതനായ കുഞ്ഞിരാമന്‍-ജാനകി ദമ്പതികളുടെ മകനാണ് അനില്‍കുമാര്‍. നീതുവാണ് അനില്‍കുമാറിന്റെ ഭാര്യ. മൂത്ത മകന്‍ അനീഷ് കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാലയത്തിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
Also Read:
മണിക്കൂറുകള്‍ക്കുള്ളില്‍ 2 അപകടം, 2 മരണം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Accidental-Death, Ajanur, Anil kumar's death; family shocked
സഹോദരി ബേബിയുടെ മകന്‍ അരുണിന്റെ വിവാഹം ഞായറാഴ്ചയായിരുന്നു. ഇതില്‍ പങ്കെടുക്കാനായി ശനിയാഴ്ചയാണ് അനില്‍കുമാര്‍ നാട്ടിലെത്തിയത്. വിവാഹത്തിന് ശേഷം തിങ്കളാഴ്ച രാത്രി സഹോദരിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് റോഡിന് എതിര്‍വശത്തുള്ള സ്വന്തം വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ ചിത്താരി ഭാഗത്തു നിന്നും അമിതവേഗതയില്‍ വന്ന കെഎല്‍ 59 ടി 5483 നമ്പര്‍ കാറാണ് അനില്‍കുമാറിനെ ഇടിച്ചു വീഴ്ത്തിയത്. അനില്‍കുമാറിന്റെ കൈയ്യിലുണ്ടായിരുന്ന ഇളയകുട്ടി അമല്‍ അപകടത്തിനിടയില്‍ കൈയ്യില്‍ നിന്നും പിടിവിട്ട് റോഡിലേക്ക് തെറിച്ചു വീണു. കുട്ടിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ അനില്‍കുമാറിനെ നാട്ടുകാര്‍ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വഴിമധ്യേ മരണപ്പെടുകയായിരുന്നു. പരേതനായ കുഞ്ഞിരാമന്‍-ജാനകി ദമ്പതികളുടെ മകനാണ് അനില്‍കുമാര്‍. നീതുവാണ് അനില്‍കുമാറിന്റെ ഭാര്യ. മൂത്ത മകന്‍ അനീഷ് കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാലയത്തിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
Also Read:
മണിക്കൂറുകള്‍ക്കുള്ളില്‍ 2 അപകടം, 2 മരണം
Keywords: Kasaragod, Kerala, news, Death, Accidental-Death, Ajanur, Anil kumar's death; family shocked
Powered by Info News For You

Comments
Post a Comment