തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഹവാല ഇടപാട്

പടന്നക്കാട്: (www.kasargodvartha.com 26.02.2019) പടന്നക്കാട് കരുവളം സ്വദേശി മുഹമ്മദ് ഹനീഫ(40)യെ മംഗളൂരു കുദ്രോളിയില്‍ തടവിലാക്കിയ സംഭവത്തിന് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാട്. കോടികള്‍ നഷ്ടപ്പെട്ട സൗദി പൗരന്‍ മലയാളി കുടുംബത്തെ ബന്ദിയാക്കിവെച്ചു. മംഗളൂരു ദര്‍ളക്കട്ടയില്‍ താമസിക്കുന്ന മലയാളി ഇബ്രാഹിം മുഖേനയാണ് അറബി പ്രമുഖന്‍ കേരളത്തില്‍ ഹവാല ഇടപാടിന് കോടികള്‍ ഇറക്കിയത്. ഇബ്രാഹിമിന്റെ ഭാര്യാ സഹോദരനായ റഷീദ് മദനി മുഖേന മുഹമ്മദ് ഹനീഫ ഏതാണ്ട് മൂന്നുകോടിയോളം രൂപ കൈപ്പറ്റിയിരുന്നു. ഇബ്രാഹിമുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന സൗദി പൗരന്റെതാണ് പണം.

ഈ പണം തിരികെ ലഭിക്കാന്‍ സൗദി അറേബ്യന്‍ പൗരന്‍ ഇബ്രാഹിമിന്റെ കുടുംബത്തെ സൗദിയില്‍ തടങ്കലിലാക്കിയിട്ടുണ്ട്. ഇവരുടെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ സൗദി പൗരന്റെ കൈവശമാണ്. തട്ടിയെടുത്ത പണം ഹനീഫയില്‍ നിന്ന് തിരികെ ലഭിക്കാന്‍ ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ഇബ്രാഹിം സൗദിയിലേക്ക് തിരിച്ചുപോയിട്ടില്ല. എട്ടുമാസം മുമ്പാണ് ഹനീഫയും, ഇബ്രാഹിമും, അബൂബക്കര്‍ ഉസ്മാനും, അബ്ദുര്‍ റഷീദ് മദനിയും ചേര്‍ന്ന് സൗദി കേന്ദ്രീകരിച്ച് ഹവാല ഇടപാട് ആരംഭിച്ചത്. കേരളത്തിലെ വിതരണ ചുമതല മുഹമ്മദ് ഹനീഫക്കായിരുന്നു. എന്നാല്‍ രണ്ടുമാസം മുമ്പ് പണമിടപാട് പൂര്‍ണമായും സ്തംഭിച്ചു. നാട്ടില്‍ വിതരണം ചെയ്യേണ്ടിയിരുന്ന മൂന്നുകോടിയോളം രൂപ ഹനീഫ കൈക്കലാക്കിയെന്നാണ് ഇബ്രാഹിമും സുഹൃത്തുക്കളും പറയുന്നത്. ഈ പണം ഉപയോഗിച്ച് ഹനീഫ ബംഗളൂരു കേന്ദ്രീകരിച്ച് കച്ചവട സ്ഥാപനം തുടങ്ങിയെന്നും ഇവര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് പണം തിരിച്ചുവാങ്ങിക്കാനാണ് ഹനീഫയെ സംഘം തന്ത്രപൂര്‍വ്വം മംഗളൂരുവിലേക്കെത്തിച്ചത്.

മംഗളൂരു നഗരത്തിനടുത്ത് തുറമുഖ സമീപത്തുള്ള കുദ്രോളിയില്‍ അബൂബക്കര്‍ ഉസ്മാന്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തില്‍ രണ്ടു ദിവസത്തോളം തടവിലിട്ട് ക്രൂരമായി മര്‍ദിച്ചുവെന്നാണ് ഹനീഫയുടെ പരാതി. ഇതിനിടെ ഹനീഫ ഭാര്യ നസീറയെ വിളിച്ച് പാസ്പോര്‍ട്ടും സ്ഥലത്തിന്റെ രേഖകളും കുദ്രോളിയിലേക്കെത്തിക്കാന്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവ് തടങ്കിലാണെന്ന് മനസിലാക്കിയ നസീറ മാതാവ് മറിയത്തോടൊപ്പം ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി കെ സുനില്‍കുമാര്‍ മുഹമ്മദ് ഹനീഫയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഹനീഫയെ തടങ്കലിലാക്കിയ കുദ്രോളിയിലെ കെട്ടിടം കണ്ടെത്തുകയും  ദക്ഷിണ കര്‍ണാടക പോലീസിന്റെ സഹായത്തോടെ ഹനീഫയെ മോചിപ്പിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയ അബൂബക്കര്‍ ഉസ്മാനെയും അബ്ദുര്‍ റഷീദിനെയും ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

മഞ്ചേശ്വരം സ്വദേശിയായ ഹനീഫ പടന്നക്കാട് കരുവളത്താണ് ഇപ്പോള്‍ താമസം. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഹവാല ഇടപാടാണെന്ന് ഉറപ്പായതോടെ എന്‍ഫോഴ്സ്മെന്റ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read:

Keywords: Kasaragod, Kerala, news, Padannakad, Top-Headlines, Hawala transaction behind kidnapping
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?