മഹാപ്രളയത്തിനു ശേഷം മാവുകള്‍ കാലംതെറ്റി പൂക്കുന്നു

ആലപ്പുഴ: (www.kvartha.com 05.02.2019) മഹാപ്രളയത്തിനുശേഷം മാവുകള്‍ പൂക്കുന്നത് കാലംതെറ്റി. മാവുകൃഷി നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ് കാലം തെറ്റി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്. അന്തരീക്ഷത്തില്‍ കാര്‍ബണിന്റേയും, നൈട്രജന്റേയും തോത് കൂടിയതാണ് കാലം തെറ്റി പൂക്കാനും, കായ്ക്കാനും കാരണമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

കാലാവസ്ഥാ വ്യതിയാനങ്ങളും പൂവിടുന്നതിനെ സ്വാധീനിക്കുന്നു. കനത്ത മഴയും മേഘം മൂടിക്കെട്ടിയ അന്തരീക്ഷവും പൂവിടുന്നതിനെ തടസ്സപ്പെടുത്തുന്നു. പൂക്കുന്നതിനു സഹായമാകുന്നതാണ് വരണ്ട കാലാവസ്ഥ.

After flood, flowering period of mango tree is very soon, Alappuzha, News, Kerala, Flood, Farmers, Lifestyle & Fashion

മാവില്‍ പുതിയ ശാഖകള്‍ ഉണ്ടാകുന്നതിനു കാലാവസ്ഥ ഒരു പ്രധാന ഘടകമാണ്. അനുകൂല സാഹചര്യങ്ങളാകട്ടെ മുന്‍കൂട്ടി പ്രവചിക്കാനുമാകില്ല. ആയതിനാല്‍ ക്രമംതെറ്റി അനവസരത്തിലുണ്ടാകുന്ന പൂക്കളില്‍ പരാഗണം നടക്കാതെ വന്നാല്‍ അവ കൊഴിയുന്നതിന് ഇടയാകുന്നു. ഇതു കൂടാതെ ആന്തരികഘടകങ്ങളാലും ഒന്നരാടം വര്‍ഷങ്ങളില്‍ മാത്രം കായ്ക്കുന്നതായ ചില മരങ്ങളെയും കാണാം.

ആന്തരികഘടകങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സസ്യപോഷണത്തിന്റെ അളവ്, പൂക്കളുടെ ലിംഗാനുപാതം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, പരമ്പര്യഘടകങ്ങള്‍ തുടങ്ങിയവയാണ്. അന്തരീക്ഷ താപനില, ഈര്‍പ്പം, കാറ്റ്, കീടരോഗബാധ തുടങ്ങിയ ബാഹ്യഘടകങ്ങളും കായ്പിടുത്തത്തെ സ്വാധീനിക്കുന്നവയാണ്.

ഇന്ത്യയില്‍ മാവുകള്‍ ആദ്യം പൂക്കുന്ന സംസ്ഥാനം കേരളമാണ്. സാധാരണഗതിയില്‍ ഡിസംബര്‍ മാസങ്ങളിലാണ് മാവുകള്‍ പൂക്കുന്നതും മാങ്ങയാകുന്നതും. എന്നാല്‍ ജനുവരി അവസാനത്തോടെയാണ് പലയിടങ്ങളിലും മാവുകള്‍ പൂക്കുന്നത്. ഈ മാസങ്ങളിലും തളിരിടുന്ന മാവുകളും ഈ മേഖലകളില്‍ കണ്ടുവരുന്നു. 90ദിവസങ്ങള്‍ കൊണ്ടും, 105ദിവസങ്ങള്‍കൊണ്ടും ഫലമാകുന്ന ഇനങ്ങളുമുണ്ട്.

ശരിയായ വളപ്രയോഗം, ജലസേചനം, കീടരോഗനിയന്ത്രണം, കാര്യക്ഷമവും സമയബന്ധിതവുമായ കൃഷിപരിപാലനമുറകള്‍ എന്നിവ കൃത്യമായി നടത്താനായാല്‍ പ്രശ്‌നങ്ങള്‍ ഒരളവുവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.


Keywords: After flood, flowering period of mango tree is very soon, Alappuzha, News, Kerala, Flood, Farmers, Lifestyle & Fashion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?