വി ഐ പി ഫുഡില്‍ ചത്ത പാറ്റ; ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: (www.kvartha.com 05.02.2019) വിമാനത്തില്‍ ലഭിച്ച ആഹാരത്തില്‍ ചത്ത പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യ മാപ്പു പറഞ്ഞു. പ്രശ്‌നം പരിഹരിക്കാനുള്ള സത്വരനടപടികള്‍ സ്വീകരിച്ചുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഭോപ്പാല്‍- മുംബൈ വിമാനത്തില്‍ സഞ്ചരിച്ച രോഹിത് രാജ് സിങ് ചൗഹാനാണ് രണ്ടുദിവസം മുമ്പ് വിമാനത്തില്‍ വെച്ച് തനിക്ക് വിളമ്പിയ ഇഡ്ഡലിക്കും വടയ്ക്കും സാമ്പാറിനുമൊപ്പം പാറ്റയെ കിട്ടിയത്.

തുടര്‍ന്ന് ആഹാരത്തിനൊപ്പമുള്ള പാറ്റയുടെ ചിത്രം രോഹിത് ട്വീറ്റ് ചെയ്തു. സംഗതി വിവാദമായതോടെ മാപ്പുപറഞ്ഞ് രംഗത്തെത്തിയ എയര്‍ ഇന്ത്യാ അധികൃതര്‍ ഇത്തരം നടപടികള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കി.

Passenger Finds Cockroach In Food Served On Flight, Air India Apologises, New Delhi, News, Food, Twitter, Flight, Air India, Controversy, Notice, Social Network, National, Business.

ഭോപ്പാല്‍ -മുംബൈ വിമാനത്തിലെ യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തില്‍ ചില പോരായ്മകളുണ്ടായതില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. ഓരോ യാത്രക്കാര്‍ക്കും പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തങ്ങള്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്നും എയര്‍ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു.

ഇക്കാര്യം ഗുരുതരമായി എടുത്ത മാനേജ്‌മെന്റ് ബന്ധപ്പെട്ട കാറ്ററിംഗ് വകുപ്പിന് വിശദീകരണ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ശക്തമായ നടപടി തന്നെ ബന്ധപ്പെട്ടവര്‍ക്കെതിരെ സ്വീകരിക്കും. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരനുമായി ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും എയര്‍ ഇന്ത്യാ വക്താവ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Passenger Finds Cockroach In Food Served On Flight, Air India Apologises, New Delhi, News, Food, Twitter, Flight, Air India, Controversy, Notice, Social Network, National, Business.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?