ഷുക്കൂര്‍ അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥന സദസും നടത്തി


മുളിയാര്‍ (www.evisionnews.co): അരിയില്‍ ഷുക്കൂര്‍ വധത്തിന്റെ ഏഴാം വാര്‍ഷിക ദിനത്തില്‍ എം.എസ്.എഫ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിന്റെ ഉദുമ മണ്ഡലംതല ഉദ്ഘാടനം മുളിയാര്‍ ഇസത്ത് നഗറില്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അഷ്ഫാത്ത് ബോവിക്കാനം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അര്‍ഷാദ് അയ്യൂബ് സ്വാഗതം പറഞ്ഞു.

യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് അനുസ്മരണ പ്രഭാഷണം നടത്തി. കെ.ബി മുഹമ്മദ് കുഞ്ഞി, ഷരീഫ് കൊടവഞ്ചി, ഖാദര്‍ ആലൂര്‍ ഷഫീഖ് മൈക്കുഴി, റാഷിദ് കുയ്യല്‍, അഷ്‌കര്‍ ബോവിക്കാനം, ബി.കെ നിസാര്‍, ഹമീദ് ഇസത്ത്, സുബൈര്‍ പൊവ്വല്‍ സംസാരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?