അഴിമതി വേണ്ട, ആ പാപം ഒരിക്കലും ചെയ്യരുത്: അമ്മ ചെയ്യിച്ച പ്രതിജ്ഞ ഓര്‍ത്തെടുത്ത് സെന്റിമെന്റലായി മോഡി
മുംബൈ: (www.kvartha.com 04.02.2019) അഭിമുഖത്തിനിടെ സെന്റിമെന്റലായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹ്യൂമന്‍സ് ഓഫ് ബോംബൈയ്ക്കു നല്‍കിയ അഭിമുഖത്തിലാണു പ്രധാനമന്ത്രി സെന്റിമെന്റലായത്. ജീവിതത്തിലൊരിക്കലും അഴിമതി നടത്തില്ലെന്നു പ്രതിജ്ഞ ചെയ്യാന്‍ അമ്മ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് മോഡി പറഞ്ഞത്. മാത്രമല്ല, ഒരിക്കലും ആ പാപം ചെയ്യരുതെന്ന് അമ്മ തന്നോടു പറഞ്ഞുവെന്നും അമ്മയുടെ ഈ വാക്കുകള്‍ തന്നെ ഏറെ സ്വാധീനിച്ചുവെന്നും അഭിമുഖത്തിനിടെ മോഡി പറഞ്ഞു.
തന്റെ അമ്മയ്ക്കു താന്‍ പ്രധാനമന്ത്രിയായതിനെക്കാള്‍ വലിയ കാര്യം ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തിയതാണെന്നും മോഡി വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രിയായതാണ് അമ്മ കൂടുതല്‍ പ്രാധാന്യത്തോടെ കണ്ടത്. ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പ് അമ്മയെ കാണാന്‍ പോയിരുന്നു. ആ സമയത്തു ന്യൂഡല്‍ഹിയിലാണു ഞാന്‍ താമസിച്ചിരുന്നത്. അമ്മ സഹോദരന്റെ കൂടെയായിരുന്നു. അഹമ്മദാബാദില്‍ അപ്പോള്‍ ആഘോഷങ്ങള്‍ തുടങ്ങി. അമ്മയുടെ മകന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന കാര്യം അവര്‍ക്ക് അറിയാം.
അമ്മ എന്നെ നോക്കി, പിന്നീടു കെട്ടിപ്പിടിച്ചു. നീ ഗുജറാത്തിലേക്കു തിരികെയെത്തിയതാണു വലിയ കാര്യമെന്നു പറഞ്ഞു. അതാണ് അമ്മയുടെ സ്വഭാവം. ചുറ്റും എന്തു നടക്കുന്നുവെന്നത് അവര്‍ക്കു പ്രധാനപ്പെട്ടതല്ല. മക്കളെ ചേര്‍ത്തുനിര്‍ത്തുകയെന്നതാണ് എപ്പോഴും അവരുടെ ആവശ്യം. നീ എന്തു ചെയ്യുന്നു എന്നെനിക്കു മനസ്സിലാകില്ല. പക്ഷേ അഴിമതി ഒരിക്കലും നടത്തില്ലെന്ന് എനിക്ക്് ഉറപ്പു നല്‍കണം. ഒരിക്കലും ആ പാപം ചെയ്യരുത്. ആ വാക്കുകള്‍ എന്നെ ഏറെ സ്വാധീനിച്ചു. സുഖസൗകര്യങ്ങളൊന്നും അനുഭവിച്ചിട്ടില്ലാത്ത ദാരിദ്ര്യത്തില്‍ കഴിഞ്ഞ ഒരു സ്ത്രീയാണ് ഒരിക്കലും അഴിമതി നടത്തരുതെന്ന് എന്നോടു പറഞ്ഞത് പ്രധാനമന്ത്രി വ്യക്തമാക്കി.
പണ്ട് എനിക്ക് എവിടെയെങ്കിലും സാധാരണ ജോലി കിട്ടിയെന്നറിഞ്ഞാല്‍ അമ്മ ഗ്രാമത്തില്‍ മുഴുവന്‍ മധുര വിതരണം നടത്തും. അതുകൊണ്ടു മുഖ്യമന്ത്രി സ്ഥാനമോ മറ്റു സ്ഥാനങ്ങളോ അവര്‍ക്കു കാര്യമല്ല. ആ സ്ഥാനത്ത് ഇരിക്കുന്നയാള്‍ സത്യസന്ധനായിരിക്കാന്‍ പരിശ്രമിക്കുകയും രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നതുമാണു പ്രധാനം എന്നും മോഡി പറഞ്ഞു.
2014ല്‍ പ്രധാനമന്ത്രിയാകുന്നതിനു മുന്‍പ് 13 വര്‍ഷക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോഡി. പിറന്നാള്‍ ഉള്‍പ്പെടെയുള്ള പ്രധാന ദിവസങ്ങളിലും ഗുജറാത്ത് സന്ദര്‍ശന വേളകളിലും പ്രധാനമന്ത്രി അമ്മ ഹീരാബെന്‍ മോഡിയെ കാണാനെത്താറുണ്ട്. ഹ്യൂമന്‍സ് ഓഫ് ബോംബൈയുടെ അഭിമുഖത്തിന്റെ നാലാമതു ഭാഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആകെ അഞ്ച് ഭാഗമാണ് അഭിമുഖം. നേരത്തേയുള്ള ഭാഗങ്ങളില്‍ കുട്ടിക്കാലവും ബിജെപി, ആര്‍എസ്എസ് സംഘടനകളുമായുള്ള അടുപ്പവും, ഹിമാലയ വാസവുമാണു പ്രധാനമന്ത്രി വിവരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dekh bhai, promise me you will never take bribe: PM Modi's mother after he became CM, Mumbai, News, Politics, Lifestyle & Fashion, Mother, Trending, Prime Minister, National.

Powered by Info News For You

Comments
Post a Comment