മ്യാന്‍മാര്‍ കൃഷിവകുപ്പു സംഘം റബ്ബര്‍ബോര്‍ഡ് സന്ദര്‍ശിച്ചു
കോട്ടയം: (www.kvartha.com 06.02.2019) മ്യാന്‍മാര്‍ സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് അവിടുത്തെ കൃഷിവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന ഒരു സംഘം റബ്ബര്‍ബോര്‍ഡ് സന്ദര്‍ശിച്ചു. സംഘത്തിന്റെ യാത്രയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയത് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (WWF) മ്യാന്‍മാര്‍ ആണ്. അവരുടെ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു.
മ്യാന്‍മാറിലെ കൃഷിവകുപ്പ് ഡയറക്ടര്‍ യു ടുന്‍ ടുന്‍ ഹറ്റ്‌വയുടെ നേതൃത്വത്തിലുള്ള സംഘം റബ്ബര്‍ബോര്‍ഡ് ചെയര്‍മാനും എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ഡി. ആനന്ദനും മറ്റു റബ്ബര്‍ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സംഘം ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രവും റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടും സന്ദര്‍ശിച്ചു.
മ്യാന്‍മാറിലെ പ്രകൃതിദത്ത റബ്ബര്‍ മേഖലയക്കായി മ്യാന്‍മാറില്‍ റബ്ബര്‍ബോര്‍ഡ് ഗവേഷണകേന്ദ്രം, കേന്ദ്രീയ വിപണി എന്നിവ തുടങ്ങുന്നതിനായി രൂപരേഖ തയ്യാറാക്കുന്നതിനെക്കുറിച്ചും അവിടെ റബ്ബറിനായി ഒരു നിയമം കൊണ്ടുവരുന്നതിനെക്കുറിച്ചും റബ്ബര്‍ബോര്‍ഡുമായി ചര്‍ച്ചചെയ്യുക എന്നതായിരുന്നു സംഘത്തിന്റെ സന്ദര്‍ശനോദ്ദേശ്യം.
റബ്ബര്‍ബോര്‍ഡിനെ പ്രതിനിധാനം ചെയ്ത് ഡോ. ജെയിംസ് ജേക്കബ് (ഡയറക്ടര്‍, ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം), പി.സുധ (സെക്രട്ടറി ഇന്‍ ചാര്‍ജ്), ടോംസ് ജോസഫ് (ജോയിന്റ് ഡയറക്ടര്‍, ഇക്കണോമിക് റിസര്‍ച്ച്), രമേശ് ബി. നായര്‍ (ജോയിന്റ് ഡയറക്ടര്‍, സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്ലാനിങ്) കെ.സി. സുരേന്ദ്രന്‍ (ഡയറക്ടര്‍ ഫൈനാന്‍സ് ഇന്‍ ചാര്‍ജ്ജ്), എം. ജി. സതീശ് ചന്ദ്രന്‍ നായര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, പബ്ലിസിറ്റി ആന്റ് പബ്ലിക് റിലേഷന്‍സ്) പി. അറുമുഖം (ജോയിന്റ് ഡയറക്ടര്‍, എഞ്ചിനീയറിങ് ആന്റ് പ്രോസസിങ് ഡിവിഷന്‍) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Keywords: Myanmar team visits rubber boards, Kottayam, News, Kerala, Farmers, Visit, Business.

Powered by Info News For You

Comments
Post a Comment