വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ മാര്‍ച്ചില്‍ മുന്‍കൂറായി നല്‍കും: മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: (www.kasargodvartha.com 15/02/2019) വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ മാര്‍ച്ചില്‍ മുന്‍കൂറായി നല്‍കുമെന്ന് മന്ത്രി തോമസ് ഐസക്ക്. ഡിസംബര്‍ 2018 മുതല്‍ ഏപ്രില്‍ 2019 വരെയുള്ള അഞ്ചു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനും മാര്‍ച്ച് മൂന്നാം വാരത്തോടെ ഗുണഭോക്താക്കള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനൊപ്പമാണ് വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നത്.

 News, Thiruvananthapuram, Kerala, Top-Headlines, Pension, Minister,increased pension will be given in advance in March: Minister Thomas Isaac

2980.68 കോടി രൂപയാണ് അഞ്ചുമാസത്തെ പെന്‍ഷന്‍ നല്‍കുന്നതിനുള്ള ചെലവ്.സാമൂഹ്യസുരക്ഷാ പെന്‍ഷനുകളില്‍ 100 രൂപ വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

അതേ സമയം പെന്‍ഷനുളള അര്‍ഹത പരിശോധിക്കുന്നത് പെന്‍ഷന്‍ നിഷേധിക്കാന്‍ വേണ്ടിയാണെന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് അടുത്ത ഗഡു പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹത പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിതമാക്കില്ല. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Top-Headlines, Pension, Minister,increased pension will be given in advance in March: Minister Thomas Isaac


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?