വിവാഹമോചന കേസില്‍ വിധി പറയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ വെട്ടികൊന്നു

ദിണ്ഡിഗല്‍: (www.kvartha.com 23.02.2019) തമിഴ്‌നാട്ടില്‍ വിവാഹമോചന കേസില്‍ വിധി പറയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ വെട്ടികൊന്നു. അവരംപട്ടി സ്വദേശിയായ സെല്‍വരാജ്( 44) ആണ് ഭാര്യ ശശികല ( 35)യെ കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ധാദിക്കൊമ്പിലെ മാര്‍ക്കറ്റിലാണ് ദാരുണമായ സംഭവം നടന്നത്. സെല്‍വരാജും ശശികലയും വര്‍ഷങ്ങളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു.

ശശികല മകള്‍ക്കൊപ്പം മാതാപിതാക്കളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. സംഭവദിവസം സെല്‍വരാജ്, ശശികലയെയും മകളെയും ധാദികൊമ്പ് മാര്‍ക്കറ്റിലേക്ക് വിളിച്ച് വരുത്തുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് സെല്‍വരാജ് കൈയിലുണ്ടായിരുന്ന അരിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു.

Husband kills wife in Tamil Nadu, Tamilnadu, News, National, Murder, Family, Divorce, Police, Crime, Enquiry, Hospital, Injured

ശശികല സംഭവ സ്ഥലത്തു തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന ഇവരുടെ മകള്‍ സുജിതയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഡ്രൈവറായ സെല്‍വരാജിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Husband kills wife in Tamil Nadu, Tamilnadu, News, National, Murder, Family, Divorce, Police, Crime, Enquiry, Hospital, Injured.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?