സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്, തടയാനെത്തിയ അമ്മയ്ക്കും ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ നേതാക്കള്‍ക്കും മര്‍ദനം; ആശുപത്രിയുടെ ജനല്‍ ചില്ലുകളും തകര്‍ത്തു

ഇടുക്കി: (www.kasargodvartha.com 03.02.2019) സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്. തൊടുപുഴയിലാണ് ആക്രമണമുണ്ടായത്. രാത്രി 12 മണിയോടെ യുവമോര്‍ച്ച പ്രവര്‍ത്തകനായ അണ്ണായിക്കണ്ണം സ്വദേശി അരുണ്‍ ഷാജിയെ വീട്ടില്‍ കയറി അക്രമിക്കുകയായിരുന്നു.

അക്രമത്തില്‍ ഷാജിയുടെ കഴുത്തിന് കുത്തേല്‍ക്കുകയും കൈ ഒടിയുകയും ചെയ്തു. അരുണിനെ ആശുപത്രിയില്‍ എത്തിച്ച അനുജന്‍ അഖില്‍ ഷാജിയെ സി പി എം പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കയറി മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ഇയാളുടെ താടിയെല്ലിനും കഴുത്തെല്ലിനും പൊട്ടലുണ്ട്. ആക്രമണം തടയാനെത്തിയ അമ്മ മായയ്ക്കും പരിക്കേറ്റു.

സംഭവമറിഞ്ഞ് ആശുപത്രിയില്‍ എത്തിയ യുവമോര്‍ച്ച നിയോജക മണ്ഡലം സെക്രട്ടറി ശ്രീകാന്ത്, ജില്ലാ സെക്രട്ടറി വിജയകുമാര്‍ എന്നിവരെ ആശുപത്രിക്ക് മുന്നില്‍ ഇട്ട് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. സംഭവത്തില്‍ ആശുപത്രിയുടെ ജനല്‍ ചില്ലുകളും തകര്‍ത്തിട്ടുണ്ട്.



Keywords: Kerala, news, Top-Headlines, BJP, CPM, Attack, Injured, Clash, Politics, hospital, CPM Attack against BJP activists 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?