കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു, സഹോദരിക്കും മകള്‍ക്കും ഗുരുതരം

ബേക്കല്‍: (www.kasargodvartha.com 18.02.2019) കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു. സഹോദരിക്കും മകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. പള്ളിക്കര തൊട്ടിയിലെ ഗള്‍ഫുകാരനായ സുബൈറിന്റെ ഭാര്യ താഹിറ (35) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരി സുമയ്യ (40), സുമയ്യയുടെ മകള്‍ ഷസാന (25) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
Bekal, Pallikara, News, Top-Headlines, Accident, Scooter, KSRTC-bus, Kasaragod, Women die in accident, 2 injured

തിങ്കളാഴ്ച രാത്രി 7.30 മണിയോടെ പള്ളിക്കര പൂച്ചക്കാട്ടാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടന്‍ തന്നെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും താഹിറ മരണപ്പെട്ടിരുന്നു. സുമയ്യയെയും ഷസാനയെയും മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ഷസാനയാണ് സ്‌കൂട്ടറോടിച്ചതെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bekal, Pallikara, News, Top-Headlines, Accident, Scooter, KSRTC-bus, Kasaragod, Women die in accident, 2 injured 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?