ട്രെയിനില്‍ ഉറങ്ങിക്കിടന്ന വനിതാ കായികതാരത്തെ കടന്നു പിടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കോട്ടയം: (www.kvartha.com 19.02.2019) ട്രെയിനില്‍ ഉറങ്ങിക്കിടന്ന വനിതാ കായികതാരത്തെ കടന്നു പിടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ അഴീക്കോട് പട്ടാണിത്തറയില്‍ ഹാഷികിനെയാണ് (37) റെയില്‍വേ എസ്.ഐ ബിന്‍സ് ജോസഫ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നിലവില്‍ സ്ത്രീകളെ ആക്രമിച്ചതിനും വധശ്രമത്തിനും കൊടുങ്ങല്ലൂര്‍ പോലീസില്‍ കേസുള്ളതായി റെയില്‍വേ പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ശനിയാഴ്ച രാത്രി വെരാവെല്‍ തിരുവനന്തപുരം എക്‌സ് പ്രസിലായിരുന്നു സംഭവം. കായിക താരമായ പെണ്‍കുട്ടി മത്സരത്തില്‍ പങ്കെടുത്തശേഷം തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം.
ട്രെയിനില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു പെണ്‍കുട്ടിയെ ഹാഷിക് കടന്നു പിടിക്കുകയായിരുന്നു. ഉറക്കത്തിനിടെ ഞെട്ടി ഉണര്‍ന്ന പെണ്‍കുട്ടി ഉടന്‍ ബഹളം വെക്കുകയും സമീപത്തെ യാത്രക്കാര്‍ ഉണരുകയും പ്രതിയെ കയ്യോടെ പിടികൂടുകയും ചെയ്തു. എന്നാല്‍ മാവേലിക്കര സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു.
ഇതോടെ കൊല്ലത്ത് ഇറങ്ങിയ പെണ്‍കുട്ടി റെയില്‍വേ പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാളെ കോട്ടയം റെയില്‍വേ പോലീസ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Girl attacked in train; police arrest man, Kottayam, News, Kerala, Crime, Sports, Molestation attempt, Police, Court, Remanded, Train.

Powered by Info News For You

Comments
Post a Comment