ഭാര്യയുടെ ക്രൂര പീഡനം സഹിക്കാന്‍ പറ്റുന്നില്ല; മര്‍ദന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്തശേഷം യുവാവ് ജീവനൊടുക്കി
തിരുവനന്തപുരം: (www.kvartha.com 06.02.2019) ഭാര്യയുടെ ക്രൂര പീഡനം സഹിക്കാന്‍ പറ്റുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തശേഷം യുവാവ് ജീവനൊടുക്കി. ഭാര്യ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തശേഷമാണ് യുവാവ് ജീവനൊടുക്കിയത്.
തിരുവല്ലം ഇടയാര്‍ കൊല്ലാക്കര ഹരിശ്രീ മന്ദിരത്തില്‍ ഹരിശ്രീയെ (31) ആണ് കഴിഞ്ഞദിവസം പുലര്‍ച്ചയോടെ ആറ്റുകാല്‍ കല്ലടിമുഖത്തെ ഭാര്യവീടിനു മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തന്നെ ഉപദ്രവിച്ച ശേഷം ഭാര്യ ഫോര്‍ട്ട് പോലീസില്‍ തനിക്കെതിരെ പരാതി നല്‍കി പീഡിപ്പിക്കുകയാണെന്ന് ആരോപിക്കുന്ന വീഡിയോയ്ക്ക് ഒപ്പം, ഭാര്യ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും ഹരി പോസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് ഭാര്യയ്ക്കും ഇവരുടെ സഹോദരിക്കും പിതാവിനും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും, പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുമെന്നും ഹരി ഫേസ് ബുക്കില്‍ വീഡിയോ പോസ്റ്റിട്ടത്.
Keywords: Youth hanged himself to death, Thiruvananthapuram, News, Facebook, Poster, Hang Self, Allegation, Police, Kerala.

തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ, നാട്ടുകാരാണ് ഭാര്യാവസതിക്കു മുന്നില്‍ റോഡിനോടു ചേര്‍ന്നുള്ള മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ ഹരിയുടെ മൃതദേഹം കണ്ടത്.
ആട്ടോഡ്രൈവറായ ഹരിയുടെ വിവാഹം ഒന്നര വര്‍ഷം മുമ്പായിരുന്നു. സ്വന്തം വീട്ടില്‍ രണ്ടു മാസം താമസിച്ച ഹരിയും ഭാര്യയും പിന്നീട് ഭാര്യവീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ഹരിയുടെ ഭാര്യയുടെ ആദ്യവിവാഹത്തില്‍ ഒരു കുഞ്ഞുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സ്വന്തം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ആട്ടോഡ്രൈവറായ ഹരിയുടെ വിവാഹം ഒന്നര വര്‍ഷം മുമ്പായിരുന്നു. സ്വന്തം വീട്ടില്‍ രണ്ടു മാസം താമസിച്ച ഹരിയും ഭാര്യയും പിന്നീട് ഭാര്യവീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ഹരിയുടെ ഭാര്യയുടെ ആദ്യവിവാഹത്തില്‍ ഒരു കുഞ്ഞുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സ്വന്തം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Keywords: Youth hanged himself to death, Thiruvananthapuram, News, Facebook, Poster, Hang Self, Allegation, Police, Kerala.
Powered by Info News For You

Comments
Post a Comment