നേതാക്കളുടെ മക്കള്‍ അനര്‍ഹമായി വരുന്നത് അംഗീകരിക്കില്ല: കെ എസ് യു

കോഴിക്കോട്: (www.kvartha.com 12.02.2019) നേതാക്കളുടെ മക്കള്‍ അനര്‍ഹമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കോ മറ്റോ കടന്നുവരുന്നെങ്കില്‍ കെ.എസ്.യു അംഗീകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി യോഗ്യതയില്ലാത്ത ആളല്ല. ഗുജറാത്തില്‍ സമാന പദവി വഹിച്ച് വിജയിപ്പിച്ചതിന്റെ ഭാഗമായാണ് അദ്ദേഹത്തെ കേരളത്തിലേക്ക് നിയോഗിച്ചത്. എ.ഐ.സി.സിയാണ് അനില്‍ ആന്റണിയെ നിയമിച്ചത്. മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമായല്ല നിയമനം. ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി അദ്ദേഹത്തെ നിയമിച്ചത് പ്രവര്‍ത്തന പരിചയം അംഗീകരിച്ച് നല്കിയതാണെന്നും അഭിജിത്ത് പറഞ്ഞു.

KSU about political rules, Kozhikode, News, Politics, Press meet, Criticism, KSU, Kerala

അനില്‍ ആന്റണിയെ കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചതിനെതിരെ പ്രമേയം പാസാക്കിയ കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തൃപ്തികരമല്ലെങ്കില്‍ നടപടികളിലേക്ക് കടക്കും. അനാവശ്യമായി പ്രമേയം അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് നേതാക്കള്‍ക്ക് ബുദ്ധമുട്ടുണ്ടാക്കുന്നത് ശരിയല്ല. ഇത് ആന്റണിയുടെ മകനായത് കൊണ്ട് മാത്രമല്ലെന്നും അത്തരത്തിലുള്ള ചര്‍ച്ചയില്‍ കാര്യമില്ലെന്നും അഭിജിത്ത് പറഞ്ഞു.

കെ.എസ്.യു ഇത്തവണ മത്സരരംഗത്തേക്കില്ല. അതി നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ പരമാവധി ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നത്. തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഒരു തരത്തിലുള്ള ചര്‍ച്ചയും കെ.എസ്.യുവുമായോ താനുമായോ നടന്നിട്ടില്ല. ഇത് പ്രായത്തിന്റെ തെരഞ്ഞെടുപ്പല്ല, മറിച്ച് വിജയിക്കാനുള്ള ജനാധിപത്യ പോരാട്ടമാണ്. എന്നാല്‍ മലബാറില്‍ ഇവിടത്തുകാരായ സ്ഥാനാര്‍ഥി ഉണ്ടാവേണ്ടത് മലബാറുകാരുടെ കൂടി ആവശ്യമാണെന്നും അഭിജിത്ത് പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി സ്‌കോളര്‍ഷിപ്പ് നിഷേധിക്കുന്നുണ്ട്. അപ്രായോഗിക മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കുകയാണ്. ആരോഗ്യമന്ത്രി സ്വാശ്രയ കോളജുകള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. നീറ്റ് പ്രവേശനത്തിന് ഏകീകൃത ഫീസ് നടപ്പിലാക്കിയതാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം. സ്‌കോളര്‍ഷിപ്പ് ലഭിക്കാതെ പല വിദ്യാര്‍ത്ഥികളും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ്.

ഇടതു സര്‍ക്കാര്‍ ഭരണത്തിലേറി ആയിരം ദിവസം പിന്നിടുമ്പോഴും ബിപിഎല്‍ വിദ്യാര്‍ഥികളുടെ പഠനസുരക്ഷ ഉറപ്പാക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അഭിജിത്ത് പറഞ്ഞു. ഡി സി സിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി.ടി നിഹാലും പങ്കെടുത്തു.


Keywords: KSU about political rules, Kozhikode, News, Politics, Press meet, Criticism, KSU, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?