സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ സ്വര്‍ണം വാങ്ങാം; അഞ്ച് ദിവസത്തേക്ക് മാത്രം

കൊച്ചി: (www.kvartha.com 02.02.2019) കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ ബോണ്ട് വാങ്ങാന്‍ ഫെബ്രുവരി നാലിനും എട്ടിനും ഇടയില്‍ അവസരം. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആറാമത്തെയും അവസാനത്തെയും സ്വര്‍ണ ബോണ്ട് വിതരണമാണിത്.

പണമോ ചെക്കോ നല്‍കുമ്പോഴാണ് ഈ ബോണ്ടുകള്‍ ലഭിക്കുക. സ്വര്‍ണമായി വാങ്ങാതെ തുല്യമായ തുകയ്ക്കുള്ള സ്വര്‍ണ നിക്ഷേപ സര്‍ട്ടിഫിക്കറ്റ് അഥവാ സ്വര്‍ണ ബോണ്ടിന്റെ രൂപത്തില്‍ വാങ്ങുന്നതിനായി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് ആവിഷ്‌കരിച്ചതാണ് സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതി.

Government can guarantee gold; For five days only, Kochi, News, Business, Gold, Government, Kerala

സ്വര്‍ണത്തിന്റെ വിപണി വിലയ്‌ക്കൊപ്പം 2.50 ശതമാനം പലിശ കൂടി നിക്ഷേപകന് ലഭിക്കും എന്നതാണ് സ്വര്‍ണ ബോണ്ടിന്റെ പ്രധാന പ്രത്യേകത. ഈ പലിശയെ സ്രോതസ്സിലെ ആദായനികുതി (ടിഡിഎസ്) പിടിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബോണ്ട് കാലാവധി പൂര്‍ത്തിയാകുന്ന സമയത്തെ സ്വര്‍ണ നിരക്കിനെ അടിസ്ഥാനമാക്കി ഇതിനെ പണമാക്കി മാറ്റാവുന്നതാണ്. കാലാവധി പൂര്‍ത്തിയാകുന്നതു വരെ ബോണ്ട് കൈവശം വച്ചിട്ടുണ്ടെങ്കില്‍ മൂലധന നേട്ടത്തിന്മേല്‍ ആദായ നികുതി ഈടാക്കുകയുമില്ല.

ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ മൂന്ന് ദിവസത്തെ സ്വര്‍ണവിലയുടെ (24 കാരറ്റ്) ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഒരു യൂണിറ്റ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. ഒരു വ്യക്തിക്ക് ഒരു സാമ്പത്തിക വര്‍ഷം കുറഞ്ഞത് 

ഒരു ഗ്രാമും പരമാവധി നാല് കിലോ വരെയുള്ള സ്വര്‍ണത്തിന് തുല്യമായ നിക്ഷേപമാണ് നടത്താനാവുക. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ബ്രാഞ്ചുകളിലൂടെ സ്വര്‍ണ ബോണ്ട് വാങ്ങാനും വില്‍ക്കാനും അതിന്‍മേല്‍ വായ്പ ലഭ്യമാക്കാനും സാധിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

Keywords: Government can guarantee gold; For five days only, Kochi, News, Business, Gold, Government, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?