പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്ത്കുമാറിന്റെ മൃതദേഹം കരിപ്പൂരില്‍ എത്തിച്ചു

മലപ്പുറം: (www.kvartha.com 16.02.2019) പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ മരിച്ച മലയാളി സൈനികന്‍ വയനാട് ലക്കിടി സ്വദേശി വി.വി.വസന്ത്കുമാറിന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മൃതദേഹം വിമാനത്താവളത്തില്‍ എത്തിയത്. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ശശീന്ദ്രന്‍, കെ.ടി.ജലീല്‍ തുടങ്ങിയവരും വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉള്‍പ്പടെ നിരവധി പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ മൃതദേഹം വച്ചു. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികള്‍ നല്‍കിയ ശേഷമാണ് വയനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്.

Vasanth Kumar dead body arrived in Karipur, Malappuram, News, Kerala, Death, Military, Dead Body, District Collector

കോഴിക്കോട് വഴിയാണ് മൃതദേഹം ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോകുന്നത്. രാമനാട്ടുകര ബൈപ്പാസിലെ തൊണ്ടയാട് മൃതദേഹം അല്പസമയം പൊതുദര്‍ശനത്തിന് വയ്ക്കും. സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

Keywords: Vasanth Kumar dead body arrived in Karipur, Malappuram, News, Kerala, Death, Military, Dead Body, District Collector.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?