കൗമാര കലോത്സവത്തിന് നെഹ്‌റു കോളജില്‍ തിരിതെളിഞ്ഞു; ഇനിയുള്ള അഞ്ചുനാളുകള്‍ നൃത്ത നടന രചന വൈഭവങ്ങളാല്‍ വേദി നിറയും
പടന്നക്കാട്: (www.kasargodvartha.com 06.02.2019) പെണ്‍മേല്‍കോയ്മയില്‍ അരങ്ങേറുന്ന കൗമാര കലോത്സവത്തിന് നെഹ്റു കോളേജില്‍ തിരിതെളിഞ്ഞു. ഇനിയുള്ള അഞ്ചുനാള്‍ നെഹ്റു കോളേജിലെ വേദികളില്‍ നൃത്ത നടന രചന വൈഭവങ്ങളാല്‍ കലാകാരന്മാര്‍ മാറ്റുരക്കും. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൈവിട്ടുപോയ കലാകിരീടം വീണ്ടെടുക്കുക എന്ന അക്ഷീണ പ്രയത്നത്തിലാണ് ആതിഥേയര്‍. ബുധനാഴ്ച മുതല്‍ പത്ത് വരെ നീണ്ടു നില്‍ക്കുന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവം രാവിലെ പ്രശസ്ത സിനിമ സംവിധായകന്‍ പ്രിയനന്ദന്‍ ഉദ്ഘാടനം ചെയ്തു.
പ്രതിരോധവും വെളിച്ചവുമാണ് കലാകൂട്ടായ്മ, ഇതില്ലെങ്കില്‍ നമ്മുടെ മനസ്സുകളിലേക്ക് ഫാസിസം കടന്നു വരുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രിയനന്ദന്‍ പറഞ്ഞു. ഫാസിസം കടന്നു വന്നാല്‍ അത് മനുഷ്യരെ ഭിന്നിപ്പിക്കും. അധികാരത്തിന് വേണ്ടി ആത്മീയത ഉപയോഗിക്കുന്നത് അത്യന്തം അപകടകരമാണെന്നും പ്രിയനന്ദന്‍ തുടര്‍ന്ന് പറഞ്ഞു. തിരക്കഥാകൃത്ത് പി വി ഷാജികുമാര്‍ മുഖ്യാതിഥിയായിരിന്നു. യൂണിയന്‍ ചെയര്‍മാന്‍ വി പി അമ്പിളി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, എം സി രാജു, പത്മനാഭന്‍ കാവുമ്പായി, കോളേജ് പ്രിന്‍സിപ്പാള്‍ ടി വിജയന്‍, അംബികാസുതന്‍ മാങ്ങാട്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍ സുലൈഖ, കൗണ്‍സിലര്‍ അബ്ദുര്‍ റസാഖ് തായിലക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.
സാഹിത്യോത്സവം, സംഗീതോത്സവം, ചിത്രോത്സവം, ദൃശ്യ-നാടകോത്സവം തുടങ്ങി 120 മത്സര ഇനങ്ങളിലായി കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ 120 കോളേജുകളില്‍ നിന്നുള്ള നാലായിരത്തോളം കലാപ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരക്കും. ഏഴ് വേദികളിലാണ് മത്സരം നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Nehru-college, Top-Headlines, Kannur University, Kannur University Union Kalolsavam started
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment