ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

കൊടുങ്ങല്ലൂര്‍:(www.kvartha.com 15/02/2019) ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മാപ്രാണം സ്വദേശി ചര്‍ച്ച് റോഡില്‍ മേച്ചേരി ബേബിയുടെ മകന്‍ ജിതിന്‍ എന്ന ടുട്ടു (25) ആണ് മരിച്ചത്. കാവില്‍കടവിലുള്ള വല്യപ്പന്റെ വീട്ടില്‍ നിന്നും മാപ്രാണത്തേക്ക് പോകുന്നതിനിട പുല്ലൂറ്റ് പാലത്തിനു സമീപം കാവില്‍കടവില്‍ വ്യാഴാഴ്ച രാത്രി 11.45ഓടെയാണ് അപകടമുണ്ടായത്.


News, Kerala, Death, Obituary, bike, Accident, Youth dies in accident

നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിപ്പ് മെക്കാനിക്കാണ് ജിതിന്‍. അമ്മ: റീന. സഹോദരങ്ങള്‍: റിബിന്‍, നിധിന്‍. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന് മാപ്രാണം ഹോളിക്രോസ് പള്ളിയില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Death, Obituary, bike, Accident, Youth dies in accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?