പെരിയ ഇരട്ടക്കൊല: കൊലയാളികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന രണ്ട് കാറുകള്‍ കൂടി കണ്ടെത്തി, ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു

പെരിയ: (www.kasargodvartha.com 27.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന രണ്ട് കാറുകള്‍ കൂടി കണ്ടെത്തി. ഇവ ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്. പെരിയ ഏച്ചിനടുക്കത്തെ ശാസ്താ ഗംഗാധരന്റെ വീടിനു സമീപമാണ് ഒളിപ്പിച്ച നിലയില്‍ ഒരു സ്വിഫ്റ്റ് കാറും ഒരു ഇന്നോവ കാറും കണ്ടെത്തിയത്.

അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ശാസ്താ ഗംഗാധരന്റെ വീടിന് അല്‍പം അകലെ വാഹനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വിവരമറിഞ്ഞ് ക്രൈംബ്രാഞ്ച് എസ് പി മുഹമ്മദ് റഫീഖ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കാര്‍ കണ്ടെത്തിയ സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടിട്ടില്ല. ക്രൈംബ്രാഞ്ചിന്റെയും ഫോറന്‍സിക് ഉദ്യോഗസ്ഥരുടെയും പരിശോധനയ്ക്കു ശേഷം മാത്രമേ മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കുകയുള്ളൂവെന്നാണ് ക്രൈംബ്രാഞ്ച് സംഘം നല്‍കുന്ന വിവരം.

കൊലക്കേസില്‍ അറസ്റ്റിലായ പ്രതിയുടെ പിതാവും സി പി എം പ്രവര്‍ത്തകനും ധനാഢ്യനുമായ ശാസ്താ ഗംഗാധരന് 22 ഓളം വാഹനങ്ങളുണ്ട്. ഇയാളുടെ മിക്ക വാഹനങ്ങളും കൊലയ്ക്ക് മുമ്പുതന്നെ അക്രമം ഭയന്ന് സ്ഥലത്തു നിന്നും മാറ്റിയിരുന്നു. ഇതില്‍പെട്ട രണ്ട് വാഹനങ്ങളാണ് ഇപ്പോള്‍ ദുരൂഹസാഹചര്യത്തില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അതുകൊണ്ടു തന്നെ ഈ വാഹനങ്ങള്‍ അക്രമികള്‍ സഞ്ചരിച്ചതാകാമെന്നാണ് സംശയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Murder, Crime, Trending, Periya double murder; 2 cars found
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?