ഏഴു ദിവസംകൊണ്ട് മലയാളം പഠിച്ചു; തമിഴ് ബാലിക സൗമ്യയുടെ പഠനക്കളരി ഡോക്യുമെന്ററിയായി

ചെറിയനാട്: (www.kvartha.com 13.02.2019) എട്ട് ദിവസത്തെ പരിശീലനം കൊണ്ട് മലയാള ഭാഷ വായിക്കാനും, എഴുതാനും പഠിച്ച തമിഴ് ബാലിക സൗമ്യയുടെ പഠനക്കളരി ഡോക്യുമെന്ററി ചിത്രമായി. ചെങ്ങന്നൂര്‍ ബി.ആര്‍.സി.യുടെ സഹകരണത്തോടെ ചെറിയനാട് ഡി.ബി.എച്ച്.എച്ച്.എസ്സാണ് അവതരണം. മലനാട്ട് മൊഴിയും, തിണൈപെറ്റ മകളും എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിക്ക് ആറര മിനിട്ട് ദൈര്‍ഘ്യമാണുള്ളത്.

തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നും കുടുംബസമേതം ചെറിയനാട്ട് താമസമാക്കിയ ശേഷം സൗമ്യ ചെറിയനാട് സ്‌കൂളില്‍ മലയാളം മീഡിയം ആറാം ക്ലാസില്‍ ചേരുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഭാഷാ പരിപോഷണ പദ്ധതിയായ മലയാള തിളക്കത്തിലൂടെയാണ് വളരെ പെട്ടെന്ന് സൗമ്യ മലയാളം പഠിച്ചത്. ഇതിനെ അവലംബിച്ചാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.

Studied Malayalam in seven days; A documentary by Saumya the Tamil girl, Student, Study, Education, Malayalam, school, Documentary, Teachers, News, Kerala, Cinema, Entertainment.

മംഗളം ഹരിപ്പാട് ലേഖകന്‍ വി.വി.വിനോദാണ് രചന .സജ്ജന്‍ മേടയില്‍ ഛായാഗ്രഹണവും, ചിത്രസംയോജനം, ആഖ്യാനം എന്നിവ നിര്‍വഹിച്ചു. ഡി.ബി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളായ അനന്തകൃഷ്ണന്‍, ആദര്‍ശ്.ഡി .നായര്‍, ഭരത്കൃഷ്ണന്‍, മഹേശ്വര്‍ എന്നീ വിദ്യാര്‍ത്ഥികളും ചിത്രീകരണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചു.

സ്‌കൂള്‍ അധ്യാപകനായ ജി.രാധാകൃഷ്ണനാണ് നിര്‍മാണവും, ആവിഷ്‌ക്കാരവും നിര്‍വഹിച്ചിരിക്കുന്നത്. 14 ന് സ്‌കൂള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ ഡോക്യുമെന്ററി പ്രകാശനം ചെയ്യും.


Keywords: Studied Malayalam in seven days; A documentary by Saumya the Tamil girl, Student, Study, Education, Malayalam, school, Documentary, Teachers, News, Kerala, Cinema, Entertainment.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?