കാറില്‍ കടത്തുകയായിരുന്ന എം ഡി എം എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
ആദൂര്‍: (www.kasargodvartha.com 13.02.2019) കാറില്‍ കടത്തുകയായിരുന്ന എം ഡി എം എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായി. കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി ഷഫീഖ് (33) ആണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയോടെ ആദൂര്‍ കുണ്ടാറില്‍ ഹോണ്ട സിറ്റി കാറില്‍ കടത്തുകയായിരുന്നു മയക്കുമരുന്നാണ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു ഷഫീഖ്.
12.220 ഗ്രാം മയക്കുമരുന്നാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. രണ്ട് പാക്കറ്റ് ഇയാള്‍ ധരിച്ചിരുന്ന ട്രാക്‌സ്യൂട്ടിന്റെ അരയില്‍ ഒളിപ്പിച്ച നിലയിലും ബാക്കി സീറ്റിനടിയില്‍വെച്ച ബാഗില്‍ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. ആദൂര്‍ എസ് ഐ നിതിന്‍ ജോയും സംഘവും കാസര്‍കോട് എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് മയക്കുമരുന്ന് പിടികൂടിയത്. സ്വന്തം ഉപയോഗത്തിന് ബംഗളൂരുവില്‍ നിന്നും കൊണ്ടുവന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
അടുത്തിടെയാണ് ഇയാള്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതെന്നും പോലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Top-Headlines, Youth arrested with MDMA
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment