നാസ യാത്രയ്ക്കു അവസരമൊരുക്കി ക്ലബ് മഹീന്ദ്രയുടെ മത്സരം

കൊച്ചി: (www.kvartha.com 19.02.2019) ഇന്ത്യയിലെ പ്രമുഖ റിസോര്‍ട്ട് ശൃംഖലയായ ക്ലബ് മഹീന്ദ്ര ബഹിരാകാശ തല്‍പ്പരരായ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി 'ഔട്ട് ഓഫ് ദി വേള്‍ഡ്' എന്നൊരു മത്സരം അവതരിപ്പിക്കുന്നു.

തുടര്‍ച്ചയായ പ്രശ്‌നോത്തരിയിലൂടെ കുട്ടികളെയും മാതാപിതാക്കളെയും വിവിധ ശാസ്ത്ര വിഷയങ്ങളില്‍ സജീവമാക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക് ബഹിരാകാശ ശാസ്ത്ര കേന്ദ്രമായ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലേക്ക് (യുഎസിലെ നാസയുടെ പത്തു കേന്ദ്രങ്ങളിലൊന്ന്) ഗൈഡഡ് ടൂറിന് അവസരം ലഭിക്കും.

 Club Mahindra Brings an Opportunity for Children to Win a Trip to Nasa, Kochi, News, Education, Students, Parents, Website, Examination, Researchers, Winner, Technology, Business, Kerala.

വിജയികള്‍ക്ക് ബഹിരാകാശ സഞ്ചാരിയുമായി സംവദിക്കാനും സീറോ ഗ്രാവിറ്റിയും സ്‌പേസ് സിമുലേറ്ററും ആസ്വദിക്കാനും അവസരമുണ്ടാകും. ഓര്‍ലാണ്ടോയിലെ ലോക പ്രശസ്തമായ തീം പാര്‍ക്കിലേക്ക് സൗജന്യ ട്രിപ്പും ലഭിക്കും.

ബഹിരാകാശം സ്വപ്നം കണുന്നവര്‍ മാതാപിതാക്കളോടൊപ്പം ക്ലബ് മഹീന്ദ്ര വെബ്‌സൈറ്റിലെ 12 ആഴ്ച നീളുന്ന തീം ക്വിസില്‍ പങ്കെടുക്കണം. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ എഴുത്തു പരീക്ഷയ്ക്കു ക്ഷണിക്കും. പരീക്ഷയില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Club Mahindra Brings an Opportunity for Children to Win a Trip to Nasa, Kochi, News, Education, Students, Parents, Website, Examination, Researchers, Winner, Technology, Business, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?