പെരിയ ഇരട്ടക്കൊല: കൃത്യം നടത്തിയ പീതാംബരനും സംഘവും ആദ്യം എത്തിയത് പാര്‍ട്ടി ഓഫീസില്‍, പുലര്‍ച്ചെ വരെ തങ്ങി, തുടര്‍ന്ന് ഒളിസങ്കേതത്തിലേക്ക്, പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ സഹായം ലഭിച്ചു?

കാസര്‍കോട്: (www.kasargodvartha.com 21.02.2019) പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സി പി എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനും മറ്റു മൂന്നു പേരും ആദ്യം എത്തിയത് പാര്‍ട്ടി ഓഫീസിലാണെന്ന് കസ്റ്റഡിയിലുള്ളവരുടെ മൊഴി. പുലര്‍ച്ചെ വരെ ഇവര്‍ ഓഫീസില്‍ ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘം മുമ്പാകെ വ്യക്തമാക്കിയത്. ചട്ടഞ്ചാലിനടുത്തുള്ള ഓഫീസിലാണ് മണിക്കൂറുകളോളം സംഘം ചിലവഴിച്ചത്.

ബാക്കിയുള്ള മൂന്നു പേര്‍ സംഭവത്തിനു ശേഷം പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ തങ്ങുകയും ചെയ്തു. നേരം പുലര്‍ന്നതോടെയാണ് എല്ലാവരും രഹസ്യകേന്ദ്രങ്ങളിലേക്ക് മാറിയത്. ദേശീയപാത ഒഴിവാക്കി ഊടുവഴികളിലൂടെയാണ് സംഘം ഒളിസങ്കേതത്തിലെത്തിയത്. ഇതിനായി പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ സഹായം ലഭിച്ചതായും കസ്റ്റഡിയിലുള്ളവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായാണ് വിവരം.

ഇതിനു ശേഷമാണ് നേതാക്കള്‍ തന്നെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പീതാംബരനെയും സംഘത്തെയും പോലീസിനു മുമ്പാകെ ഹാജരാക്കിയത്. ഇതുവരെയായി ഒരു കാറും ജീപ്പും വാനും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത കാറില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ രക്തക്കറയും വാഹനം ഇടിച്ചതിന്റെ തെളിവുകളും ലഭിച്ചു. തെളിവെടുപ്പ് നടത്തിയതില്‍ നിന്നും പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ച വടിവാളും ഇരുമ്പുദണ്ഡുകളും പോലീസ് കണ്ടെടുത്തിരുന്നു.



യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ; അക്രമികളെത്തിയത് ജീപ്പില്‍, കൊലപാതകം സി പി എം പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ വെച്ച്




ഇരട്ടക്കൊല നടന്നത് എല്‍ ഡി എഫിന്റെ കേരള സംരക്ഷണ യാത്ര ജില്ല വിട്ടു പോകുന്നതിന് മുമ്പ്; കൊലപാതകത്തില്‍ പങ്കില്ലെന്ന് സി പി എം
ഇരട്ടക്കൊലയില്‍ ഞെട്ടി കാസര്‍കോട്; തിങ്കളാഴ്ച ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍



കാസര്‍കോട് പെരിയയില്‍ സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തന്റെ നില ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Murder, Crime, Trending, Periya, Periya double murders; Investigation goes on
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?