പേസ്റ്റ് രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗളൂരു: (www.kasargodvartha.com 27.02.2019) പേസ്റ്റ് രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് പട്‌ള സ്വദേശി മുതലപ്പാറ കമാലുദ്ദീന്‍ അബ്ദുല്ല (21)യെയാണ് മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാളില്‍ നിന്നും 304.92 ഗ്രാം സ്വര്‍ണപ്പേസ്റ്റ് പിടികൂടി.

സ്വര്‍ണപ്പേസ്റ്റ് 115 ഗ്രാം വീതം വരുന്ന നാലു പാക്കറ്റുകളാക്കി ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സ്വര്‍ണം രാസവസ്തുക്കള്‍ ചേര്‍ത്ത് ഓക്സൈഡ് രൂപത്തിലാക്കിയ നിലയിലായിരുന്നു. പേസ്റ്റ് സംസ്‌കരിച്ചപ്പോള്‍ 304.920 ഗ്രാം സ്വര്‍ണം ലഭിച്ചു. ഇതിന് 10,30,630 രൂപ വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5.45 മണിക്ക് ദുബൈയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ മംഗളൂരുവിലെത്തിയതായിരുന്നു കമാലുദ്ദീന്‍. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുറ്റം സമ്മതിക്കുകയും സ്വര്‍ണപ്പേസ്റ്റ് നിറച്ച പാക്കറ്റുകള്‍ പുറത്തെടുക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Mangalore, Airport, Top-Headlines, gold, Attempt to smuggling gold; Kasaragod native held in Mangaluru Airport
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?