പാര്‍ട്ടി വധശിക്ഷ നടപ്പാക്കിയ കേസിന്റെ വിചാരണ സിപിഎം കേന്ദ്രമായ തലശ്ശേരിയില്‍ നടത്തുന്നതിനെ ശക്തമായി എതിര്‍ത്ത് അരിയില്‍ ഷുക്കൂറിന്റെ മാതാവ് ആതിഖ; ടി പി കേസിന് ശേഷം സിപിഎം നേതൃത്വത്തെ പിടിച്ചുലച്ച കേസില്‍ പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും ശിക്ഷിക്കപ്പെടുമോ? കുഞ്ഞനന്തന് ശേഷം ജയിലില്‍ പോകുന്ന നേതാക്കള്‍ ഇവരായിരിക്കുമോ?

കണ്ണൂര്‍:(www.kvartha.com 12/02/2019) പാര്‍ട്ടി വധശിക്ഷ നടപ്പാക്കിയ കേസിന്റെ വിചാരണ സിപിഎം കേന്ദ്രമായ തലശ്ശേരിയില്‍ നടത്തുന്നതിനെ ശക്തമായി എതിര്‍ത്ത് അരിയില്‍ ഷുക്കൂറിന്റെ മാതാവ് ആതിഖ ഹൈക്കോടതിയെ സമീപിച്ചു. ടി പി കേസിന് ശേഷം സിപിഎം നേതൃത്വത്തെ പിടിച്ചുലച്ച അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍, സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയും പാര്‍ട്ടിയുടെ കരുത്തനായ നേതാവുമായ പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും ശിക്ഷിക്കപ്പെടുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നത്. കുഞ്ഞനന്തന് ശേഷം ജയിലില്‍ പോകുന്ന നേതാക്കള്‍ ഇവരായിരിക്കുമോ എന്ന് സിപിഎം നേതൃത്വവും ഭയക്കുന്നു.


ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ ഉടന്‍ നടക്കാനാണ് സാധ്യത. കുറ്റപത്രം സമര്‍പ്പിച്ചതോടുകൂടി വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ സിബിഐ അപേക്ഷ നല്‍കുമെന്നാണ് കരുതുന്നത്.

2012 ഫെബ്രുവരി 20ന് രാവിലെ 11.00 മണിക്കാണ് സംഭവങ്ങളുടെ തുടക്കം. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും ചെറിയൊരു മാധ്യമസംഘവും സഞ്ചരിച്ച വാഹനം, സിപിഎം - ലീഗ് സംഘര്‍ഷം നടന്നിരുന്ന തളിപ്പറമ്പ് പട്ടുവം അരിയിലില്‍ ലീഗ് പ്രവര്‍ത്തകര്‍ തടയുകയും കല്ലെറിയുകയും ചെയ്തു. ഇതിന്റെ പ്രതികാരമായി കൃത്യമായ ആസൂത്രണം നടത്തി അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ എന്ന എംഎസ്എഫ് പ്രവര്‍ത്തകനെ കൊലപ്പെടുത്തുകയായിരുന്നു. കല്ലെറിഞ്ഞ് വിരട്ടിയതിന് ഒരു ജീവനെടുത്ത് പ്രതികാരം.

ഷുക്കൂറിനെയും സംഘത്തെയും പിന്തുടര്‍ന്ന് പിടികൂടി പൊതുജനമധ്യത്തില്‍ വെച്ചായിരുന്നു സിപിഎമ്മിന്റെ പ്രതികാരം. വിചാരണ നടത്തിയതും വിധി നടപ്പിലാക്കിയതും പാര്‍ട്ടി കോടതി തന്നെ, എല്ലാം അതിവേഗത്തില്‍. വയലില്‍ നിര്‍ത്തി കൊല നടപ്പാക്കുമ്പോള്‍ എതിര്‍വാക്കുപോലും ഉരിയാടാതെ പാര്‍ട്ടി ഗ്രാമത്തിലെ നിരവധി പേര്‍ സാക്ഷികളായി നിന്നു. വെറും മൂന്നര മണിക്കൂര്‍ കൊണ്ടായിരുന്നു ആസൂത്രണവും വിചാരണയും ശിക്ഷ വിധിക്കലും നടപ്പാക്കിയതുമെല്ലാം.

ഒടുവില്‍ എല്ലാം കഴിഞ്ഞെന്നുറപ്പ് വരുത്തിയ ശേഷം പോലീസ് എത്തുമ്പോഴേക്കും ശിക്ഷ നടപ്പാക്കി കോടതി പിരിഞ്ഞിരുന്നു. അപ്പോഴും അക്രമികള്‍ യാതൊരു കൂസലുമില്ലാതെ വാഹനത്തില്‍ അങ്ങോട്ടുമിങ്ങോട്ടും റോന്തുചുറ്റുകയായിരുന്നു. പക്ഷേ, ആരെയും അവര്‍ തൊട്ടില്ല.

ഷുക്കൂറിന്റെ മാതാവ് ആതിഖ ഉമ്മയുടെ ഏഴ് വര്‍ഷത്തെ നിയമപോരാട്ടം വെറുതെയായില്ല, ഇനി വേണ്ടത് ഇന്ത്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയാണ്. അതിന് പ്രതികളുടെ മഹിമയും പ്രശസ്തിയും തടസ്സമാകുമോ എന്നാണ് ലീഗ് നേതൃത്വവും കുടുംബവും ആശങ്കപ്പെടുന്നത്. അത് കൊണ്ടുതന്നെയാകണം വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ വെണ്ടെന്നും കണ്ണൂരിന് പുറത്തുള്ള ഏതെങ്കിലും കോടതിയില്‍ വേണമെന്നും ആവശ്യപ്പെട്ട് ആതിഖ ഉമ്മ ഹൈക്കോടതിയെ സമീപിച്ചത്.

Watch Video



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, CPM, Murder case, High Court, Police, P Jayarajan,Ariyil Shukoor murder case, timelines 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?