പെരിയ ഇരട്ടക്കൊല: മകന്റെ വിവാഹസല്‍ക്കാരം ഉപേക്ഷിച്ച് പണം കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിന് നല്‍കി ചെന്നിത്തല
തിരുവനന്തപുരം: (www.kasargodvartha.com 20.02.2019) പെരിയയില്‍ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹസല്‍ക്കാരം ഉപേക്ഷിച്ചു. സ്വീകരണച്ചടങ്ങിന് ചെലവഴിക്കാനിരുന്ന പണംകൊണ്ട് കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ വിവാഹം നടത്തിക്കൊടുക്കുമെന്ന് വധൂവരന്മാരായ ഡോ. രോഹിതും ഡോ. ശ്രീജയും വ്യക്തമാക്കിയെന്ന് ചെന്നിത്തല അറിയിച്ചു.
വ്യാഴാഴ്ച തിരുവനന്തപുരത്തും 23ന് കൊച്ചിയിലും നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹസല്‍ക്കാര ചടങ്ങുകളാണ് വേണ്ടെന്നുവച്ചത്. കൊല്ലപ്പെട്ട രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ ഈ മാസം 25ന് താനുള്‍പ്പെടെ യുഡിഎഫിന്റെ എല്ലാ നേതാക്കളും കാസര്‍കോട് ജില്ലയിലെ ഓരോ പഞ്ചായത്തിലും നേരിട്ടെത്തി ഫണ്ട് പിരിക്കുമെന്നും രമേശ് അറിയിച്ചു.
സിപിഎം നേതൃത്വത്തെ തള്ളിപ്പറഞ്ഞ പ്രതി പീതാംബരന്റെ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കണം. പീതാംബരന്റെ കുടുംബത്തെ സിപിഎമ്മുകാര്‍ തന്നെ അക്രമിച്ചേക്കുമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Ramesh-Chennithala, Trending, Periya, Periya murders; Ramesh Chennithala donates amount for wedding of Kripesh's sister
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment