ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുഎഇയിലെത്തി; അബുദാബി കൊട്ടാരത്തില്‍ പ്രൗഡ സ്വീകരണം

ദുബൈ: (www.kvartha.com 04.02.2019) ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുഎഇയിലെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മാര്‍പ്പാപ്പ യുഎഇയിലെത്തിയത്. അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ യു എ ഇ ഭരണധികള്‍ അദ്ദേഹത്തിന് പ്രൗഡ സ്വീകരണം നല്‍കി.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബൂദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സാഇദ് അല്‍ നഹ് യാന്‍ എന്നിവര്‍ മാര്‍പാപ്പയെ സ്വീകരിച്ചു.

തുടര്‍ന്ന് യു എ ഇ സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടക്കുന്ന ലോക മതാന്തര സമ്മേളനത്തില്‍ മാര്‍പ്പാപ്പ മുഖ്യതിഥിയായി. യു എ ഇ സഹിഷ്ണുതാ കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ മതാന്തര സമ്മേളനം ഉദ്ഘാടനം ചെയ്തു. അറബ് ലോകത്തെ ഏറ്റവും വലിയ മതാന്തര സംഗമം എന്ന് വിശേഷിക്കപ്പെടുന്ന സമ്മേളനമാണിത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സമ്മേളനത്തില്‍ സംസാരിച്ചു.

ലോകത്തെ നൂറു രാജ്യങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട 600 പണ്ഡിതരാണ് ത്രിദിന സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയും സമ്മേളനത്തില്‍ പങ്കെടുത്തു.

ചൊവ്വാഴ്ച രാവിലെ മാര്‍പാപ്പ അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രല്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് അബൂദാബി സഈദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ മാര്‍പാപ്പയുടെ ദിവ്യബലിയും പ്രസംഗവുമുണ്ടാകും. ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരത്തോളം പേരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുക. ആദ്യമായാണ് ആഗോള കത്തോലിക്ക സഭാ അധ്യക്ഷന്‍ ഒരു ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, UAE, Abu Dhabi, News, Pope Francis in Abu Dhabi to mark a historic day for inter-faith relations


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?