ക്ലാസിലിരുന്ന് മദ്യപിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

വിജയവാഡ: (www.kvartha.com 19.02.2019) ക്ലാസിലിരുന്ന് മദ്യപിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ആന്ധ്രാപ്രദേശ് വിജയവാഡയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ രണ്ട് പേരാണ് മദ്യപിച്ചത്.

സോഫ്റ്റ് ഡ്രിങ്കില്‍ മദ്യം കലര്‍ത്തിയാണ് ക്ലാസ് റൂമില്‍ എത്തിച്ചത്. പിന്നീട് അധ്യാപിക ക്ലാസെടുക്കുന്നതിനിടെ ഇരുവരും ഇത് കുടിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ അച്ഛന്മാര്‍ മദ്യപാനികളാണെന്നും ഇവര്‍ മിച്ചം വയ്ക്കുന്ന മദ്യം കഴിച്ച് ശീലമാകുകയായിരുന്നെന്നും പെണ്‍കുട്ടികള്‍ പറഞ്ഞതായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബാട്ടു സുരേഷ് കുമാര്‍ പറഞ്ഞു.

Vijayawada: School girls caught drinking alcohol in classroom, News, Andhra Pradesh, National, Liquor, Students, Girl students, Teacher

എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാതെ അവരെ പുറത്താക്കിയതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. മറ്റ് വിദ്യാര്‍ത്ഥിനികളെ ഇവര്‍ മോശമായി സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇരുവരെയും പുറത്താക്കിയതെന്നാണ് ഹെഡ്മാസ്റ്റര്‍റുടെ വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vijayawada: School girls caught drinking alcohol in classroom, News, Andhra Pradesh, National, Liquor, Students, Girl students, Teacher.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?