മുഖ്യമന്ത്രി പിണറായിയുടെ കഴുത്തില്‍ കത്തി വെയ്ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലവിളി പ്രസംഗം; വീഡിയോ പുറത്ത്

തൃശൂര്‍:(www.kvartha.com 24/02/2019) മുഖ്യമന്ത്രി പിണറായിയുടെ കഴുത്തില്‍ കത്തി വെയ്ക്കുമെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്ത്. തൃശൂരിലെ പൊതുവേദിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ബാലു കനാല്‍ വധഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തൃശൂര്‍ കോപ്പറേഷന് മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ഉപവാസ സമരത്തിലായിരുന്നു ബാലുവിന്റെ ഭീഷണി.

Video, Thrissur, Kerala, Chief Minister, Pinarayi vijayan, Congress, Leader, Life threaten against CM Pinarayi Vijayan by Youth Congress leader, Video

പിണറായിയുടെ കഴുത്തില്‍ കത്തിവെച്ച് സമാധാനം സൃഷ്ടിക്കുമെന്നും ഇത് യൂത്ത് കോണ്‍ഗ്രസ് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയുകയാണെന്നും ബാലു കനാല്‍ പ്രസംഗത്തില്‍ ഭീഷണിപ്പെടുത്തി. കൊലപാതകങ്ങള്‍ അവസാനിക്കുമെങ്കില്‍ പിണറായിയുടെ കഴുത്തില്‍ കത്തി വെക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറാകുമെന്നതില്‍ യാതൊരു സംശയവും വേണ്ടെന്നും ബാബു പറയുന്നു. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ പാര്‍ലമെന്റ് കമ്മിറ്റി സെക്രട്ടറിയും ചേര്‍പ്പ് സര്‍വീസ് സഹകരണ സംഘം ഡയറക്ടറുമാണ് ബാലു കനാല്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Video, Thrissur, Kerala, Chief Minister, Pinarayi vijayan, Congress, Leader, Life threaten against CM Pinarayi Vijayan by Youth Congress leader, Video 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?