പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഷഫീഖ് അല്‍ ഖാസിമിയെ തേടി അന്വേഷണ സംഘം ബംഗളൂരുവിലേക്ക്

തിരുവനന്തപുരം:(www.kvartha.com 17/02/2019) തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഷഫീഖ് അല്‍ ഖാസിമിയെ അന്വേഷിച്ച് പോലീസ് ബംഗളൂരുവിലേക്ക്. ഷഫീഖ് അല്‍ ഖാസിമിയുടെ സഹോദരന്‍ അല്‍ അമീനൊപ്പമാണ് അന്വേഷണ സംഘം ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ഇയാള്‍ അവിടെ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിച്ചത്.

 News, Thiruvananthapuram, Kerala, Molestation, Police, Investigates,Investigation for Shafeeq al qasimi

കേസെടുത്തതിന് തൊട്ടുപിന്നാലെ ഇയാള്‍ ബംഗളൂരുവിലേക്ക് കടന്നതായി സഹോദരങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ബംഗളുരുവില്‍ താമസക്കാരനായ പെരുമ്പാവൂര്‍ സ്വദേശിയായ സഹോദരന്‍ നൗഷാദിനൊപ്പമാണ് ഇയാള്‍ ഉള്ളതെന്നാണ് പോലീസിന് കിട്ടിയ സൂചന. നൗഷാദും ഒളിവിലാണ്. നൗഷാദിനെ കണ്ടെത്താന്‍ നെടുമങ്ങാട് ഡി വൈ എസ് പിക്കു കീഴിലുള്ള അന്വേഷണ സംഘം എറണാകുളത്ത് തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പിടിയിലായവര്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. ഇന്നോവ കാര്‍ പെരുമ്പാവൂരില്‍ ഉപേക്ഷിച്ചെന്നായിരുന്നു ഇവരുടെ മൊഴി. പെരുമ്പാവൂര്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല. ഒടുവില്‍ വൈറ്റില മൊബിലിറ്റി ഹബ്ബിലെ പാര്‍ക്കിംഗ് സ്ഥലത്തുനിന്നാണ് വാഹനം കണ്ടെത്തിയത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഷഫീഖ് അല്‍ ഖാസിമി കൊച്ചിയില്‍ വാഹനം ഉപേക്ഷിച്ചാണ് ഒളിവില്‍ പോയത്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്ന് സഹോദരങ്ങളെ കൊച്ചിയില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു. അല്‍ അമീന്‍, അന്‍സാരി, ഷാജി എന്നിവരില്‍ നിന്നാണ് ഒളിവിലുള്ള ഷഫീഖിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Molestation, Police, Investigates,Investigation for Shafeeq al qasimi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?