സൗദിയില്‍ വാഹനങ്ങളുടെ വേഗപരിധി ലംഘിക്കുന്നവരെ പിടികൂടാന്‍ സ്ഥാപിച്ച ക്യാമറ കത്തിച്ച നിലയില്‍

റിയാദ് : (www.kvartha.com 19.02.2019) സൗദിയില്‍ വാഹനങ്ങളുടെ വേഗപരിധി ലംഘിക്കുന്നവരെ പിടികൂടാനായി സ്ഥാപിച്ച ക്യാമറ കത്തിച്ച നിലയില്‍. യാമ്പു പ്രവിശ്യയില്‍ വടക്ക് ഭാഗത്തെ ഹൈവേയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയാണ് തീയിട്ട് നശിപ്പിച്ചത്. സ്ഥലത്ത് നിന്നും സംശയാസ്പദമായ നിലയില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ഹൈവേ സുരക്ഷാ പോലീസ് വിഭാഗം വ്യക്തമാക്കി.

Saudi Arabia speed camera on fire, Riyadh, News, Vehicles, Police, Burnt, Arrested, Probe, Gulf, World

ഞായറാഴ്ച പുലര്‍ച്ചെയാണ് സാഹിര്‍ ക്യാമറ കത്തിക്കൊണ്ടിരിക്കുന്ന നിലയില്‍ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. രഹസ്യാന്വേഷണ വിഭാഗം പോലീസ് ഉടന്‍ നടത്തിയ തെരച്ചിലിലാണ് ഒരാളെ പിടികൂടിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.


Keywords: Saudi Arabia speed camera on fire, Riyadh, News, Vehicles, Police, Burnt, Arrested, Probe, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?