ഭര്‍ത്താവിന്റെ മരണ ശേഷം വീട്ടില്‍ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും മകനും ഡിഎച്ച്ആര്‍എം സംരക്ഷണം നല്‍കും
പത്തനംതിട്ട: (www.kvartha.com 08.02.2019) ഭര്‍ത്താവിന്റെ മരണ ശേഷം മകനോടൊപ്പം ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വീട്ടില്‍ നിന്നും ഇറക്കിവിട്ട നരിയാപുരം നല്ലൂര്‍ കിഴക്കേതില്‍ സുമതിയേയും മകനേയും സംരക്ഷിച്ച് വീട്ടില്‍ തിരികെയെത്തിക്കുമെന്ന് ഡിഎച്ച്ആര്‍എം സംസ്ഥാന ചെയര്‍പേഴ്‌സണ്‍ സെലീന പ്രക്കാനം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2017 ജുലൈ എട്ടിനാണ് ദുരൂഹസാഹചര്യത്തില്‍ സുമതിയുടെ ഭര്‍ത്താവ് ഭാസ്‌കരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. കൊലപാതകത്തില്‍ സംശയിച്ച് മാനസിക അസ്വാസ്ഥ്യമുള്ള നാലാമത്തെ മകന്‍ ശ്രീകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്ത ശ്രീകാന്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു.
മരിക്കുന്നതിന് മുമ്പും ഭാസ്‌കരനും രണ്ടാമത്തെ മകന്‍ രതീഷും ചേര്‍ന്ന് സുമതിയെ മര്‍ദിക്കുകയും വീട്ടില്‍ നിന്നും പുറത്താക്കാനുള്ള ശ്രമം നടത്തിയെന്നും സെലീന പറഞ്ഞു. വീട്ടുജോലികള്‍ ചെയ്താണ് സുമതി ജീവിക്കുന്നത്. ജാമ്യംലഭിച്ച് പുറത്തിറങ്ങിയ ശ്രീകാന്തിനേയും അമ്മ സുമതിയേയും സ്വന്തം വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട പോലിസില്‍ ഡിഎച്ച്ആര്‍എം പരാതി നല്‍കിയിരുന്നു.
എന്നാല്‍ രണ്ടാമത്തെ മകന്‍ രതീഷിന്റെ നിസ്സഹകരണം മൂലം ഇതിന് കഴിഞ്ഞില്ല. പിന്നീട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലും പരാതി നല്‍കി. തുടര്‍ന്നും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് 11ന് ഡിഎച്ച്ആര്‍എമ്മിന്റെ നേതൃത്വത്തില്‍ വീട്ടില്‍ താമസിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ വിവരം ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ടെന്നും സെലീന അറിയിച്ചു. സുലോചന, തുളസി, ബീന നെടുമണ്‍കാവ്, ബിജു പുലിമല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Department of Human Resource Management to protects house wife and her son, Pathanamthitta, News, National, Kerala, Press meet, Death.
2017 ജുലൈ എട്ടിനാണ് ദുരൂഹസാഹചര്യത്തില്‍ സുമതിയുടെ ഭര്‍ത്താവ് ഭാസ്‌കരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. കൊലപാതകത്തില്‍ സംശയിച്ച് മാനസിക അസ്വാസ്ഥ്യമുള്ള നാലാമത്തെ മകന്‍ ശ്രീകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്ത ശ്രീകാന്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു.
എന്നാല്‍ രണ്ടാമത്തെ മകന്‍ രതീഷിന്റെ നിസ്സഹകരണം മൂലം ഇതിന് കഴിഞ്ഞില്ല. പിന്നീട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലും പരാതി നല്‍കി. തുടര്‍ന്നും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് 11ന് ഡിഎച്ച്ആര്‍എമ്മിന്റെ നേതൃത്വത്തില്‍ വീട്ടില്‍ താമസിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ വിവരം ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ടെന്നും സെലീന അറിയിച്ചു. സുലോചന, തുളസി, ബീന നെടുമണ്‍കാവ്, ബിജു പുലിമല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Department of Human Resource Management to protects house wife and her son, Pathanamthitta, News, National, Kerala, Press meet, Death.
Powered by Info News For You

Comments
Post a Comment