മാംസലഭ്യത ഉറപ്പാക്കാന്‍ ഓണാട്ടുകരയില്‍ മാതൃകാ മാംസ ഉത്പാദന പദ്ധതി

കായംകുളം: (www.kvartha.com 03.02.2019) മൃഗസസംരക്ഷ വകുപ്പും ഓണാട്ടുകര വികസന ഏജന്‍സിയും നടപ്പിലാക്കുന്ന മാതൃകാ മാംസോത്പാദന പദ്ധതി യു പ്രതിഭ ഹരി എം എല്‍ എ ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം പ്രദേശത്തെ 740 ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി പോത്തുകുട്ടികളെ വിതരണം ചെയ്തു.

മാംസോത്പാദന പദ്ധതി ഭക്ഷ്യ രംഗത്തെ കേരളീയ സമൂഹത്തിന്റെ സ്വയം പര്യാപ്തതയ്ക്ക് തുടക്കമാവുമെന്നും ഭക്ഷ്യ സുരക്ഷക്ക് ഉദാത്തമായ മാതൃകയാണിതെന്നും എം എല്‍ എ പറഞ്ഞു. മാംസലഭ്യതയുടെ കാര്യത്തില്‍ കേരളം പലപ്പോഴും അന്യസംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. പുതിയ പദ്ധതിയിലൂടെ ഇത് ഒഴിവാക്കാന്‍ കഴിയും.

 Sample meat production project in Onakadurai, Alappuzha, News, Kerala, Inauguration, Finance, Minister, MLA

സ്ത്രീകളുടെ ഉന്നമനത്തിനും കുട്ടനാട് അടക്കമുള്ള കാര്‍ഷിക മേഖലയ്ക്കും ഏറെ പ്രാധാന്യം നല്‍കുന്ന ബജറ്റാണ്‌ ധനമന്ത്രി ഡോ തോമസ് ഐസക് അവതരിപ്പിച്ചതെന്നും എം എല്‍ എ പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തില്‍ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ആനന്ദന്‍ അധ്യക്ഷനായി. ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍ സുകുമാരപിള്ള, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ മേരീ ജയിംസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പ്രഭാകരന്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദു സന്തോഷ്, പി.എസ് സോമന്റ് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് ഉപഭോക്താക്കള്‍ക്കായി സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ ഡി ബീന, അസിസ്റ്റന്റ് പ്രോജക്ടോഫീസര്‍ ഡോ പി ഡി കോശി എന്നിവര്‍ പരിശീലന ക്ലാസ് നയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sample meat production project in Onakadurai, Alappuzha, News, Kerala, Inauguration, Finance, Minister, MLA.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?