സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് മൊബൈല്‍ കമ്പനി ജീവനക്കാരിയെ വിളിച്ച് സ്ത്രീ ഉപഭോക്താക്കളുടെ നമ്പര്‍ കൈക്കലാക്കി അശ്ലീല സംഭാഷണങ്ങള്‍ നടത്തുന്നത് പതിവാക്കിയ യുവാവ് ഒടുവില്‍ കുടുങ്ങി

തിരുവനന്തപുരം: (www.kasargodvartha.com 10.02.2019) സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് മൊബൈല്‍ കമ്പനി ജീവനക്കാരിയെ വിളിച്ച് സ്ത്രീ ഉപഭോക്താക്കളുടെ നമ്പര്‍ കൈക്കലാക്കി അശ്ലീല സംഭാഷണങ്ങള്‍ നടത്തുന്നത് പതിവാക്കിയ യുവാവ് ഒടുവില്‍ കുടുങ്ങി. കോട്ടയം മീനച്ചല്‍ കിടങ്ങൂര്‍ ചെമ്പിളാവ് കരിയിലെ അരുണ്‍ കെ ജോസിനെ (28) യാണ് കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തത്. നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെ ലഭിച്ചു കൊണ്ടിരുന്നത്. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മൊബൈല്‍ കമ്പനിയിലെ ജീവനക്കാരിയെ വിളിച്ച് സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. ജീവനക്കാരിയെ വിളിച്ച് കേസിലെ ആവശ്യത്തിനെന്നു പറഞ്ഞാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് സ്ത്രീകളുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയുമായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Thiruvananthapuram, Disturbing women; Youth arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?