ഇടതുമുന്നണിയില്‍ ചര്‍ച്ച സജീവം; തിരുവനന്തപുരം വിട്ടുകൊടുക്കില്ലെന്ന് സിപിഐ, വിട്ടുനല്‍കിയാല്‍ മാത്രമേ പകരം കോട്ടയം തരുകയുള്ളൂവെന്ന് ജനദാതള്‍

തിരുവനന്തപുരം:(www.kvartha.com 06/02/2019) ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുമുന്നണിയില്‍ ചര്‍ച്ച സജീവം. തിരുവനന്തപുരം വിട്ടുനല്‍കിയാല്‍ പകരം കോട്ടയം തരാമെന്ന് ജനദാതളും വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ സിപിഐയും ഉറച്ചുനില്‍ക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള മുന്‍ എംപി കൂടിയായ ജനതാദള്‍ എസ് നേതാവ് എ നീലലോഹിതദാസിന് മത്സരിക്കാനായി സിപിഐ തിരുവനന്തപുരം സീറ്റ് വിട്ടുനല്‍കിയാല്‍ പകരം കോട്ടയം തരാമെന്നുള്ളതാണ് ജനതാദള്‍ എസിന്റെ നിലപാട്.

News, Thiruvananthapuram, Kerala, CPI, CPM, Election, CPI and JDU (S) wants to TVM LS seat

എന്നാല്‍ എം എന്‍ ഗോവിന്ദന്‍ നായരും കെ വി സുരേന്ദ്രനാഥുമൊക്കെ മത്സരിച്ച മണ്ഡലം താരതമ്യേന ദുര്‍ബലമായ കോട്ടയവുമായി വച്ചുമാറേണ്ട എന്ന നിലപാടാണ് സിപിഐ നേതൃത്വം കൈക്കൊള്ളുന്നത്. ബുധനാഴ്ച എകെജി സെന്ററില്‍ നടക്കുന്ന സിപിഐ - സിപിഎം ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കും. നിലവില്‍ തിരുവനന്തപുരം, മാവേലിക്കര (സംവരണം), തൃശൂര്‍, വയനാട് എന്നിവയാണ് സിപിഐയുടെ സീറ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, CPI, CPM, Election, CPI and JDU (S) wants to TVM LS seat 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?