പെര്‍ള സ്വദേശിയുടെ കൊല: ഒളിവില്‍ പോയ ഭാര്യയെ തിരയുന്നു

ബദിയടുക്ക (www.evisionnews.co): പെര്‍ള പഡ്രെ അര്‍ളിക്കട്ടയിലെ സുന്ദര (55)യെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന ഭാര്യ സുമതി (45)യെ പൊലീസ് തിരയുന്നു. മൃതദേഹം ധൃതിപിടിച്ച് സംസ്‌കരിക്കാനും തെളിവ് നശിപ്പിക്കാനും കൂട്ടുനിന്നതിനാണ് സുമതിക്കെതിരെ കേസെടുത്തിട്ടുള്ളത്. 

കേസില്‍ പ്രതികളായ സുന്ദരയുടെ സഹോദരന്‍ ഈശ്വരനായക് (68),
സുന്ദരയുടെ മകന്‍ ജയന്ത (28), ഈശ്വരനായകിന്റെ മകന്‍ പ്രഭാകര (37) എന്നിവരര്‍ കഴഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. റിമന്റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സുന്ദര കൊല്ലപ്പെട്ടത്. മദ്യലഹരിയിലെത്തിയ സുന്ദര വീട്ടുകാരുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും അതിനിടെ മര്‍ദ്ദനമേറ്റുമെന്നുമാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?