ആന്റിനറ്റാലിസവും ജന്മം നല്‍കിയതിനെ ചോദ്യം ചെയ്തുള്ള മകന്റെ കോടതി കയറലും
അസ്ലം മാവിലെ
(www.kvartha.com 07/02/2019) ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങളില്‍ മുംബൈ സ്വദേശി റഫേല്‍ സാമുവല്‍ ഇടം പിടിച്ചിട്ടുണ്ട്. മറ്റൊന്നുമല്ല അയാള്‍ ഒരു കേസിനുള്ള തയ്യാറെടുപ്പിലാണ്, സ്വന്തം മാതാപിതാക്കള്‍ക്കെതിരെ.
റഫേല്‍ ചെറിയ കുട്ടിയല്ല. 27 വയസ്സുണ്ട്. താമസം അച്ഛനമ്മമാരൊടൊന്നിച്ച് തന്നെ. വിവാഹിതനല്ല, അതിന്റെ കിളിവാതില്‍ കൊട്ടിയടച്ചിട്ടുമാണ്. കേസിന്റെ രത്‌നച്ചുരുക്കമിതാണ്, റഫേലിന്റെ അനുവാദമില്ലാതെ മാതാപിതാക്കള്‍ എന്തിനയാള്‍ക്ക് ജന്മം നല്‍കി!
മനുഷ്യ ജീവന് ജന്മം നല്‍കുന്നത് ധാര്‍മ്മികമായി അപരാധമെന്ന് കരുതുന്ന ഒരു സൊസൈറ്റി ലോകത്തുണ്ട്, Antinatalists. അവരിലൊരാളാണ് ഈ മുംബൈക്കാരന്‍ സാമുവല്‍. സൈ്വരജീവിതമെന്നത് മനുഷ്യപ്രാപ്യമാണ്. ദുരിതങ്ങളും കഷ്ടപ്പാടുകളും രോഗവും പീഡനവുമാണ് മരണക്കിടക്കയില്‍ ബഹുഭൂരിപക്ഷം പേരെയും അലട്ടാതെ പിന്തുടരുന്നതെന്ന് ഇക്കൂട്ടര്‍ കരുതുന്നു.
സന്താനോദ്പാദനത്തോട് വിപ്രതിപത്തി കാണിച്ചിരുന്നവര്‍ പുരാതന ഗ്രീക്ക് കാലം മുതല്‍ തന്നെ ഉണ്ടായിരുന്നുപോല്‍. ഒഡിപ്പസില്‍ ഇത് സംബന്ധിച്ച പരാമര്‍ശങ്ങളും കാണാന്‍ സാധിക്കുമത്രെ. പ്രകൃതിസമ്പത്ത് ഇല്ലായ്മ ചെയ്യാനും ഭൂമിയില്‍ പട്ടിണിക്കും പരിവട്ടങ്ങള്‍ക്കും ഹേതുവാകാനും മാത്രമേ മനുഷ്യ ജന്മങ്ങള്‍ കൊണ്ടാകൂ,അനുവാദമില്ലാത്ത ഒരു മനുഷ്യജന്മം കൊണ്ട്, ഭൂമിയില്‍ അവര്‍ ജീവിതം കാലമധികവും ദുരിതമനുഭവിക്കുന്നു.
ഇവരുടെ ലക്ഷ്യവും അജണ്ടയുമിതാണ്: മനുഷ്യരിവിടെ ആവശ്യത്തിലധികമുണ്ട്, ഇനി വേണ്ടേ വേണ്ട. അത് കൊണ്ട് പ്രത്യുല്‍പാദന പ്രക്രിയയില്‍ ഇണകള്‍ വ്യാപൃതരാകരുത്. നാറ്റലിസവുമായി ബന്ധപ്പെട്ടത് തന്നെയാണ് ഇന്ന് ജനസംഖ്യാ പെരുപ്പമുള്ള രാജ്യങ്ങളില്‍ anti-natalistpolicy എന്ന പേരില്‍ ഒരു കണക്കിന് നടപ്പാക്കുന്നത്. ഉത്തമ ഉദാഹരണം ചൈനയും ഇന്ത്യയും തന്നെ.
2013 വരെ ചൈനയില്‍ കര്‍ശനമായി ഒറ്റ സന്താന പോളിസിയായിരുന്നു. (2013 ലെ 18ാം പ്ലീനത്തോടെ മറ്റുചില കാരണങ്ങളാല്‍ നേരിയ ഇളവ് ചൈനയില്‍ ഭരണകൂടം നല്‍കിയിട്ടുണ്ട്). 1950 കളില്‍ തന്നെ ഇന്ത്യയിലും കര്‍ശനമായല്ലെങ്കിലും anti-natalistpolicy നടപ്പിലുണ്ട്. കുടുംബാസൂത്രണം കൊണ്ടാണ് തുടങ്ങിയത്.ഏറ്റവും അവസാനം, വിവാഹപ്രായ പരിധിയില്‍ കര്‍ശന നിലപാടുമായി ഭരണകൂടം മുന്നോട്ട് വന്നതും ചില സംസ്ഥാനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ചുള്ള വാര്‍ത്തകള്‍ വരുന്നതും ഇതിന്റെ ഭാഗം തന്നെ.
ഇന്ത്യയില്‍ രണ്ട് കുട്ടികളായിക്കഴിഞ്ഞാല്‍ വന്ധീകരണത്തിന് വിധേയമാകുന്ന ദമ്പതിമാര്‍ 37% മായി വര്‍ദ്ധിച്ചിട്ടുണ്ടത്രെ. അത് കൊണ്ട് തന്നെ 1950 ല്‍ ഉണ്ടായിരുന്ന Fertiltiy Rate 5.87ല്‍ നിന്നും 3.3 ആയി കുറയുകയും ചെയ്തു. (സിംഗപ്പൂരില്‍ സമാനമായ പോളിസി കൊണ്ട് വന്ന് അവസാനം 'പാണ്ടായി', ഇപ്പോള്‍ റിവേഴ്‌സ് ഗിയറിലാണവര്‍, Pro-natalistpolicy എന്ന പേരില്‍, പ്രസവിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ ഓഫര്‍ ചെയ്തു കൊണ്ട്!)
ജനിപ്പിക്കുന്നത് വഴി ആത്മാവിന് ജയിലറ തീര്‍ക്കുകയാണ്. അസൂയയുടെയും അത്യാഗ്രഹത്തിന്റെയും അക്രമത്തിന്റെയും വെട്ടിപ്പിടിക്കലിന്റെയും പൈശാചിക വൃത്തിയാണ് നശ്വരലോകമെന്ന് കരുതുന്ന ഒരു വിഭാഗം മുമ്പേയുണ്ട്. നിഷ്‌ക്കളങ്കമായ ഒരു കന്നി ആത്മാവിനെക്കൂടി അതിന്റെ ഇരയാക്കുകയാണ് ഒരു ശിശുജനനം കൊണ്ട് അതിന്റെ കാരണക്കാര്‍ (മാതാപിതാക്കള്‍) ചെയ്യുന്നതത്രെ. നിങ്ങള്‍ക്ക് ഒരു കുഞ്ഞിക്കാലാണോ ആവശ്യം, അഗതിയെയോ അനാഥയെയോ അഭയാര്‍ഥിയെയോ ദത്തെടുക്കൂ. അവര്‍ ഭൂമിയില്‍ സ്‌നേഹം നിഷേധിക്കപ്പെട്ടവരാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവരെ അരികില്‍ ചേര്‍ക്കൂ. ഗര്‍ഭപാത്രത്തെ വെറുതെ വിടൂ. ഈ ഒരു കണ്‍സെപ്റ്റിലാണ് anti-natalism വാദികളുള്ളത്. ഗര്‍ഭചിദ്ര വിഷയത്തില്‍ പോലും anti-natalist കള്‍ക്ക് വിചിത്രമായ വാദങ്ങളാണുള്ളത്.
Antinatalist കളില്‍തന്നെ വിറളി പിടിച്ചവരുണ്ട്, തീവ്രത കുറഞ്ഞവയുമുണ്ട്. anti-natalism ത്തോടനുബന്ധിച്ച് നെഗറ്റീവ് യൂട്ടിലിറ്റേറിയനിസം, നെഗറ്റീവ് എത്തിക്‌സ് തുടങ്ങിയ വിവിധ നിലപാടുകളും കാഴ്ചപ്പാടുകളും വെച്ചുപുലര്‍ത്തുന്നവരുമുണ്ട്. ആത്യന്തികമായി ഇവയുടെയൊക്കെ ഉള്ളടക്കമൊന്നുതന്നെ, ജനിപ്പിക്കരുത്. അതിന് ഉപോല്‍ബലകമായ സിദ്ധാന്തങ്ങള്‍ രൂപീകരിക്കുകയാണ് ഇതിന്റെ പ്രയോക്താക്കള്‍ കഴിവതും ചെയ്യുന്നത്.
നെഗറ്റീവ് യൂട്ടിലിറ്റേറിയനിസത്തിന്റെ ഉള്ളടക്കം തന്നെ ആഹ്ലാദിക്കാനവസരമുണ്ടാക്കുന്നതിനേക്കാളേറെ ധാര്‍മ്മികമായി കൂടുതല്‍ ശരി കഷ്ടപ്പാടുകളുടെ തോത് കുറക്കുക എന്നതാണ്. അതിനേകവഴി സന്താനോത്പാദനം നിര്‍ത്തുക എന്നും.
നെഗറ്റീവ് എത്തിക്‌സാകട്ടെ സന്താനോത്പാദനത്തെ അഹിതയും ക്രൂരവുമായ ചെയ്തിയായി കാണുന്നു. ജനിച്ചു വീഴുന്നവരുടെ രീിലെി േഇല്ലാതെ നരകതുല്യജീവിതത്തിലേക്ക് തള്ളിയിടുന്ന പൈശാചിക വൃത്തിയെന്നാണവരുടെ മതം. ഒരു വിഭാഗത്തിന്റെ താത്പര്യത്തെ ധാര്‍മ്മികമെന്ന് പറയുന്നത് മറ്റൊരു വിഭാഗത്തിന്റെ താത്പര്യത്തെ ചവിട്ടുമെതിച്ചാണ്. പിന്നെ എങ്ങിനെ മനുഷ്യന്‍ ധാര്‍മ്മികമായി തന്നെ qualified എന്ന് പറയും? നെഗറ്റീവ് എത്തിക്‌സിന്റെ ആലോചന ആ വഴിക്ക്.
റഫേലിലേക്ക് തന്നെ വീണ്ടും വരാം.
ഫെയ്‌സ്ബുക്കില്‍ റഫേല്‍ സാമുവല്‍ കുറിച്ചിട്ടത് ഇങ്ങനെ: എനിക്കെന്റെ മാതാപിതാക്കളെ ഇഷ്ടമാണ്. അവര്‍ എനിക്ക് ജന്മം നല്‍കിയത് അവരുടെ സന്തോഷത്തിനായി മാത്രമാണ്. അതിന് ഈ ഞാനെന്തിന് കാരണക്കാരനാകണം? (പോസ്റ്റ് പിന്നീടയാള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്).
ഈ കേസ് പരിഗണക്കെടുത്താല്‍ തന്നെ റഫേലിന്റെ മാതാപിതാക്കള്‍ക്ക് കവിതയ്ക്കും സാമുവലിനും ഒരു കാര്യത്തില്‍ ആശ്വാസത്തിന് വകയുണ്ട്. അവര്‍ക്ക് വക്കീല്‍ ഫീസ് കൊടുക്കേണ്ടി വരില്ല. രണ്ടു പേരും മുംബയിലെ അറിയപ്പെടുന്ന അഭിഭാഷകരാണ്.
'അവന് ജന്മം നല്‍കാനുള്ള ജൈവിക പ്രക്രിയയില്‍, ആ സമയത്ത് ഉണ്ടാകാന്‍ ഒരു സാധ്യതയുമില്ലാത്ത റഫേലിനോട്, ഞങ്ങളെങ്ങനെ സമ്മതം വാങ്ങണമായിരുന്നെന്ന് മകന്‍ കോടതിയില്‍ ബോധ്യപ്പെടുത്തട്ടെ, അപ്പോള്‍ ഞങ്ങള്‍ തെറ്റു സമ്മതിക്കും', മകനോളം വാശിയുമായി ഈ അഭിഭാഷക ദമ്പതിമാരും പിന്നോട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: What is Antinatalism?, Article, Aslam Mavilae, Raphael Samuel, Parents, Birth.

Powered by Info News For You

Comments
Post a Comment