വിദേശത്തുനിന്നും നാട്ടിലെത്തുന്ന സഹോദരനെ സ്വീകരിക്കാനുള്ള ഒരുക്കത്തിനിടെ അനുജന്‍ വാഹനാപകടത്തില്‍ മരിച്ചു

എരുമേലി: (www.kvartha.com 01.02.2019) വിദേശത്തുനിന്നും നാട്ടിലെത്തുന്ന സഹോദരനെ സ്വീകരിക്കാനുള്ള ഒരുക്കത്തിനിടെ അനുജന്‍ വാഹനാപകടത്തില്‍ ദാരുണമായി മരിച്ചു. ഏറെ നാളത്തെ ഗള്‍ഫ് ജീവിതത്തിനുശേഷം നാട്ടിലെത്തുന്ന മൂത്ത സഹോദരനെ കാണാനുള്ള സന്തോഷത്തിലായിരുന്നു നിഖിലും കുടുംബവും. എന്നാല്‍ സഹോദരനെ കാണാന്‍ നിഖിലിനെ വിധി അനുവദിച്ചില്ല.

ഗള്‍ഫില്‍ നിന്നു നാട്ടിലേക്കുള്ള യാത്രാമധ്യേ അനുജന്റെ മരണവാര്‍ത്ത കേട്ട് ജ്യേഷ്ഠന്‍ അഖില്‍ ദു:ഖം അടക്കാനാകാതെ വിങ്ങിപ്പൊട്ടി. കഴിഞ്ഞദിവസം എരുമേലി-കാഞ്ഞിരപ്പള്ളി റോഡിലെ നാലാംമൈലില്‍ വെച്ച് മുക്കൂട്ടുതറ പാറപ്പള്ളില്‍ നിഖില്‍ സഞ്ചരിച്ച ബൈക്കില്‍ പിക് അപ് വാന്‍ ഇടിച്ചാണ് അപകടം നടന്നത്.

Man killed in motorcycle crash, News, Kerala, Obituary, Accident, Accidental Death, bike, Dead

അഖില്‍ ഏറെ നാളായി ഗള്‍ഫില്‍ ജോലി ചെയ്തുവരികയാണ്. കഴിഞ്ഞദിവസം അവധിക്ക് എത്തുമെന്ന് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ചേട്ടനെ കൂട്ടാന്‍ കുടുംബാംഗങ്ങളെയും കൂട്ടി വിമാനത്താവളത്തിലേക്ക് ഉച്ചകഴിഞ്ഞു പോകാനിരുന്നതാണ് നിഖില്‍. കാഞ്ഞിരപ്പള്ളിയിലെ ജോലി സ്ഥാപനത്തില്‍ ഇക്കാര്യം അറിയിച്ച് ഉച്ചകഴിഞ്ഞ് നെടുമ്പാശേരിയിലേക്കു പോകാനായിരുന്നു തീരുമാനം. രാവിലെ കാഞ്ഞിരപ്പള്ളിക്കു പോകും വഴിയാണ് മരണം കവര്‍ന്നെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man killed in motorcycle crash, News, Kerala, Obituary, Accident, Accidental Death, bike, Dead.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?