കുമരകത്തെ ക്യാന്‍വാസില്‍ പകര്‍ത്തി 9 കലാകാരന്മാര്‍

കുമരകം: (www.kvartha.com 10.02.2019) നാടിന്റെ മനോഹാരിത തൊട്ടറിഞ്ഞ് പിഴവുകള്‍ക്ക് ഇടമില്ലാതെയും തിരുത്തലുകള്‍ക്ക് വഴങ്ങാതെയും കുമരകത്തെ ക്യാന്‍വാസില്‍ പകര്‍ത്തി ഒമ്പത് കലാകാരന്മാര്‍. കേരള ലളിതകലാ അക്കാദമി കുമരകത്ത് സംഘടിപ്പിച്ചിരിക്കുന്ന ദേശീയ ജലച്ചായ ചിത്രരചനാ ക്യാമ്പില്‍ പങ്കെടുക്കുന്ന ഒമ്പത് പ്രശസ്ത കലാകാരന്മാരാണ് കുമരകത്തിന്റെ പ്രക്യതി രമണിയത ചായക്കൂട്ടിലൂടെ കടലാസില്‍ പകര്‍ത്തിയത്.

കുമരകത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ചിത്രങ്ങള്‍ ചാലിച്ചെടുത്തെന്നായിരുന്നു ആസ്വദിക്കാന്‍ എത്തിയവരുടെ വിലയിരുത്തല്‍. ചിത്രകലാ വിദ്യാര്‍ത്ഥികളുടെയും ആസ്വാദകരുടെയും എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കുന്നതിനും കലാകാരന്മാര്‍ അവസരം ഒരുക്കുന്നുണ്ട്. കുമരകത്തെ വള്ളങ്ങളും തോടുകളും തെങ്ങും നിറഞ്ഞ് നിന്നതായിരുന്നു എല്ലാ ചിത്രങ്ങളും. കുമരകം പാരഡെസ് റിസോര്‍ട്ടില്‍ നടന്നുവരുന്ന ക്യാമ്പില്‍ കേരളത്തിന് പുറത്ത് നിന്നുള്ള മിലിന്ദ് മുളിക്, ബിജയ് ബിസ്വാള്‍, രാജേഷ് സാവന്ത്, ഗുല്‍ഷന്‍ അചാരി, സഞ്ചയ് ബാനര്‍ജി, കേരളത്തില്‍ നിന്നുള്ള സുനില്‍ ലിനസ് ഡെ, മോപ്പസാങ്ങ് വാലത്ത്, ബി.റ്റി.കെ. അശോക്, വീനിഷ് മുദ്രിക എന്നിവരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

രാവിലെ 10ന് ആരംഭിക്കുന്ന ക്യാമ്പ് വൈകുന്നേരം നാലിന് സമാപിക്കും. തിങ്കളാഴ്ചയാണ് ക്യാമ്പിന്റെ സമാപനം. ക്യാമ്പ് സന്ദര്‍ശനം സൗജന്യം ആണ്. ക്യാമ്പിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം മൂന്ന് മൂതല്‍ ആറ് വരെ കൊച്ചി മറൈന്‍ഡ്രൈവില്‍ മിലിന്ദ് മുളിക്, ബിജയ് ബിസ്വാള്‍ എന്നിവരുടെ ജലച്ചിത്ര ഡെമോണ്‍സ്ട്രേഷനും നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, National drawing camp conducted in Kumarakam
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?