വാഹന ഉടമകള്‍ക്ക് വ്യാജ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടാക്കി നല്‍കുന്ന വന്‍ സംഘത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു; കടകളില്‍ നടത്തിയ റെയ്ഡില്‍ 9 വ്യാജ പോളിസികള്‍ ഉണ്ടാക്കിയതായി തെളിഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 15.02.2019) വാഹന ഉടമകള്‍ക്ക് വ്യാജ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടാക്കി നല്‍കുന്ന വന്‍ സംഘത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു.  ഇതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ പോലീസ് കാസര്‍കോട്ടെ ഏതാനും കടകളില്‍ നടത്തിയ റെയ്ഡില്‍ ഒമ്പത് വ്യാജ പോളിസികള്‍ ഉണ്ടാക്കിയതായി തെളിഞ്ഞു. കോഴിക്കോട് സ്വദേശിയും യുണൈറ്റഡ് ഇന്ത്യാ പോര്‍ട്ടല്‍ എജന്റുമായ വിജീഷാണ് വാഹന ഉടമകളെ കബളിപ്പിച്ച് പണം കൈക്കലാക്കിയത്. ഇയാളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹന ഉപഭോക്താക്കളുടെ പക്കല്‍ നിന്ന് വാങ്ങുന്ന ഇന്‍ഷുറന്‍സ് തുക ഓഫീസില്‍ നല്‍കാതെ വ്യാജ പോളിസി പത്രം നിര്‍മിച്ചു നല്‍കുകയായിരുന്നു വിജീഷ്.
Kasaragod, News, Fake, Insurance, Top-Headlines, Raid, Police got information about Fake Insurance Policy Gang

വാഹന വില്‍പന നടത്തിയ ഒരാള്‍ വിജീഷില്‍ നിന്നും വാങ്ങിയ ഇന്‍ഷുറന്‍സ് പോളിസി കൈമാറാനായി ഇന്‍ഷുറന്‍സ് ഓഫീസില്‍ എത്തിയപ്പോഴാണ് തനിക്കു കിട്ടിയത് വ്യാജ പോളിസിയാണെന്ന കാര്യം അറിഞ്ഞത്. വ്യാജപോളിസി പത്രം നിര്‍മിക്കാന്‍ വിജീഷ് സമീപിച്ച കടകളിലെ കമ്പ്യൂട്ടറുകള്‍ പോലീസ് അന്വേഷിച്ചു വരുകയാണ്. വിജീഷ് വഴി വാഹന ഇന്‍ഷുറന്‍സ് പോളിസി വാങ്ങിയിട്ടുള്ളവര്‍ അത് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ടൗണ്‍ എസ് ഐ അജിത്ത് കുമാറിന്റെയും എഎസ്ഐ പ്രദീപിന്റെയും നേതൃത്വത്തില്‍, സൈബര്‍സെല്ലിലെ വിജയന്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സീമ എന്നിവരാണ് കടകളില്‍ റെയ്ഡ് നടത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Fake, Insurance, Top-Headlines, Raid, Police got information about Fake Insurance Policy Gang


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?