93കാരിയായ മാതാവിന് പാലില്‍ വിഷക്കായ പൊടിച്ച് കലര്‍ത്തി നല്‍കി; മാതാവ് മരിച്ചു മകന്‍ അത്യാസന്നനിലയില്‍
ഹരിപ്പാട്: (www.kvartha.com 15.02.2019) 93കാരിയായ മാതാവിന് പാലില്‍ വിഷക്കായ കലര്‍ത്തി നല്‍കിയ ശേഷം മകനും കഴിച്ച സംഭവത്തില്‍ മാതാവ് മരിച്ചു. മകന്റെ നില ഗുരുതരം. വെട്ടുവേനി ഉദയമംഗലം (മേത്തറയില്‍) പാറുക്കുട്ടിയമ്മയാണ് മരിച്ചത്. ഇവരുടെ ഏക മകന്‍ വേലായുധനെ(53)നെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം. വേലായുധനും, ഭാര്യയും, രണ്ട് പെണ്‍മക്കളും, കിടപ്പ് രോഗിയായ വൃദ്ധമാതാവും ആയിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഒതളങ്ങ പാലില്‍ കലര്‍ത്തി മിക്‌സിയില്‍ അടിച്ചെടുത്ത് ജ്യൂസ് രൂപത്തിലാക്കി മാതാവിന് കൊടുത്ത ശേഷമാണ് ഇയാളും കഴിച്ചത്. എന്തോ പാനീയം ഇവര്‍ക്ക് കൊടുക്കുന്നത് വേലായുധന്റെ ഇളയ മകള്‍ കാണുകയും സംശയം തോന്നി നാട്ടുകാരോട് വിവരം പറയുകയും ചെയ്തു.
അവര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തുകയായിരുന്നു. ഈ സമയം വേലായുധന്റെ ഭാര്യ തൊഴിലുറപ്പ് ജോലിക്ക് പോയിരിക്കുകയായിരുന്നു. പാറുക്കുട്ടിയമ്മ ഇടക്കിടെ മുറിയുടെ മുന്‍വശത്തെ വാതിലു തുറന്ന് വഴിമുറ്റത്തേക്കിറങ്ങുമായിരുന്നു. ഇത് തടയുവാനായി മുറിയുടെ മുന്‍വശത്തെ വാതില്‍ പൂട്ടി താക്കോലുമായായിരുന്നു വേലായുധന്റെ ഭാര്യ തൊഴിലുറപ്പിന് പോയിരുന്നത്.
അവരെ വിളിച്ചു വരുത്തിയ ശേഷം മുറി തുറന്ന് നോക്കുമ്പോള്‍ ഇരുവരും കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് പോലീസ് ഇരുവരേയും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പാറുക്കുട്ടിയമ്മ മരിച്ചു. വേലായുധന്‍ ഭാഗവത പാരായണക്കാരനാണ്. രമയാണ് പാറുക്കുട്ടിയമ്മയുടെ മരുമകള്‍.
Keywords: Mother dies during poisoning, News, Suicide Attempt, hospital, Treatment, Medical College, Police, Local-News, Kerala.

Powered by Info News For You

Comments
Post a Comment