സമരസമിതിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് റെയില്‍വേ അധികൃതരുടെ ഉറപ്പ്; ഉപ്പള റെയില്‍വേ സ്റ്റേഷന്‍ അവഗണനക്കെതിരെ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം 9ന് പിന്‍വലിക്കും
കാസര്‍കോട്: (www.kasargodvartha.com 07.02.2019) ഉപ്പള റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ വിവിധ സംഘടനകള്‍ നടത്തി വന്നിരുന്ന അനിശ്ചിതകാല സമരം ഒമ്പതിന് പിന്‍വലിക്കും. സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് റെയില്‍വേ മന്ത്രിയും റെയില്‍വേ അധികൃതരും നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ജനുവരി ഒന്നിനാണ് ഉപ്പള റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അനിശ്ചിതകാല സമരം തുടങ്ങിയത്. ഉപ്പള റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനെയും ചെന്നൈ ജനറല്‍ മാനേജരെയും പാലക്കാട് ഡിവിഷണല്‍ മാനേജരെയും സമരസമിതി ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേയുടെ ഉന്നതതല സമിതി ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കുകയും സമരസമിതിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. റെയില്‍വേ നല്‍കിയ ഉറപ്പിന്റെ പുറത്താണ് ഒമ്പതിന് സമരം പിന്‍വലിക്കുന്നതെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
നേത്രാവതി എക്സ്പ്രസിന് ഉപ്പളയില്‍ ആറുമാസത്തേക്ക് ട്രയലായി സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെടുമെന്ന് റെയില്‍വേ അധികൃതര്‍ സമരസമിതിയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും 113 വര്‍ഷം പഴക്കമുള്ള സ്റ്റേഷന്‍ കെട്ടിടം പുതുക്കി പണിത് പൈതൃകമായി നിലനിര്‍ത്തുമെന്നും സമരസമിതിക്ക് റെയില്‍വേ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒമ്പതിന് പൊതുസമ്മേളനത്തോടെ അനിശ്ചിതകാല സമരം അവസാനിപ്പിക്കുവാനാണ് സമരസമിതിയുടെ തീരുമാനം.
വാര്‍ത്താസമ്മേളനത്തില്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല, ഭാരവാഹികളായ സി എസ് രാധാമണിയമ്മ, എം വി ജി നായര്‍, എസ് പ്രദീപ് കുമാര്‍, മോഹനന്‍ ബി കണ്ണങ്കര, ജിപ്സണ്‍ വര്‍ഗീസ്, കെ ബി മുഹമ്മദ് കുഞ്ഞി, മഹ് മൂദ് കൈകമ്പ, കെ എഫ് ഇഖ്ബാല്‍, അബൂബക്കര്‍ കൊട്ടാരം സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Railway station, Strike, Save Uppala; Strike will be stop on 9th
< !- START disable copy paste -->

Powered by Info News For You
Comments
Post a Comment